- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം; കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; തുടർ ഭരണം കിട്ടിയതിന്റെ ധാർഷ്ട്യത്തിൽ അനുമതിയില്ലാത്ത പദ്ധതിയുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു; കെ റെയിൽ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വി ഡി സതീശൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കാതിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോയിരുന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാക്കുകൾ പദ്ധതി ഒരു കാരണ വശാലും വരില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുടർ ഭരണം കിട്ടിയതിന്റെ ധാർഷ്ട്യത്തിൽ അനുമതിയില്ലാത്ത പദ്ധതിയുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വിനയത്തോടെയാണ് പ്രതിപക്ഷം മറുപടി നൽകിയത്. നിങ്ങൾ വിജയിച്ചു പക്ഷെ നാടിന്റെ പരാജയമാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഇത് നാടിന്റെ വിജയമാണെന്നും സതീശൻ പറഞ്ഞു.
റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിക്കുന്നെന്ന വാർത്ത വന്നപ്പോൾ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിത്തെറിച്ചു. പക്ഷെ ഉദ്യോഗസ്ഥരെയെല്ലാം തിരിച്ചു വിളിച്ചു. 1221 ഹെക്ടർ പദ്ധതിക്ക് വേണ്ടി കല്ലിട്ട് തിരിച്ചിരിക്കുകയാണ്. ഈ ഭൂമിയിൽ ഒരു തരത്തിലുള്ള ക്രയവിക്രയങ്ങളും നടക്കുന്നില്ല. അഡീഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയാൽ ഏതെങ്കിലും ബാങ്ക് വായ്പ കൊടുക്കുമോ? ജനങ്ങൾ വല്ലാത്ത ദുരിതത്തിലാണ്. പദ്ധതിയുടെ ഇരുവശങ്ങളിലുമുള്ള ബഫർ സോണിൽ ഉൾപ്പെടുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല. ഇവിടെ ആദ്യ അഞ്ച് മീറ്ററിൽ നിർമ്മാണങ്ങളൊന്നും പാടില്ല. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതിയോടെ മാത്രമെ നിർമ്മാണങ്ങൾ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം ഇങ്ങനെ:
സിൽവർ ലൈൻ ഒരു കാരണവശാലും വരില്ലെന്നു തന്നെയാണ് മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്. തുടർ ഭരണം കിട്ടിയതിന്റെ ധാർഷ്ട്യത്തിൽ അനുമതികളൊന്നും ഇല്ലാത്ത പദ്ധതിയുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വിനയത്തോടെയാണ് പ്രതിപക്ഷം മറുപടി നൽകിയത്. അവാസനം ധാർഷ്യം പരാജയപ്പെടുകയും വിനയം വിജയിക്കുകയും ചെയ്തു. നിങ്ങൾ വിജയിച്ചു പക്ഷെ നാടിന്റെ പരാജയമാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഇത് നാടിന്റെ വിജയമാണ്. നിരന്തരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായി തകർക്കുമെന്നും സംസ്ഥാനത്തെ ശ്രീലങ്കയാക്കി മാറ്റുമെന്നും പ്രതിപക്ഷം പറഞ്ഞത്.
റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിക്കുന്നെന്ന വാർത്ത വന്നപ്പോൾ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിത്തെറിച്ചു. പക്ഷെ ഉദ്യോഗസ്ഥരെയെല്ലാം തിരിച്ചു വിളിച്ചു. 1221 ഹെക്ടർ പദ്ധതിക്ക് വേണ്ടി കല്ലിട്ട് തിരിച്ചിരിക്കുകയാണ്. ഈ ഭൂമിയിൽ ഒരു തരത്തിലുള്ള ക്രയവിക്രയങ്ങളും നടക്കുന്നില്ല. അഡീഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയാൽ ഏതെങ്കിലും ബാങ്ക് വായ്പ കൊടുക്കുമോ? ജനങ്ങൾ വല്ലാത്ത ദുരിതത്തിലാണ്. പദ്ധതിയുടെ ഇരുവശങ്ങളിലുമുള്ള ബഫർ സോണിൽ ഉൾപ്പെടുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല. ഇവിടെ ആദ്യ അഞ്ച് മീറ്ററിൽ നിർമ്മാണങ്ങളൊന്നും പാടില്ല. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതിയോടെ മാത്രമെ നിർമ്മാണങ്ങൾ അനുവദിക്കൂ. ഈ ഭൂവുമകൾക്ക് ഇത് എന്റെ ഭൂമിയാണെന്ന് പറയാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. പദ്ധതിയുടെ 530 കിലോ മീറ്റർ ദൂരത്തലും പത്ത് മീറ്റർ വീതിയിൽ ഇരുവശത്തും ബഫർ സോണുണ്ട്. ആയിരക്കണക്കിന് ഏക്കറിൽ ഒന്നും ചെയ്യാനാകാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. സർക്കാർ അടിയന്തിരമായി സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം.
കേന്ദ്ര സർക്കാരിന്റെയും റെയിൽവെയുടെയും അനുമതി ഇല്ലാതെ പണം ചെലവഴിക്കരുതെന്ന് ഉത്തരവിൽ എഴുതി വയ്ക്കുകയും കല്ലിടാനും ഡി.പി.ആറിനും 56 കോടിയോളം രൂപ സർക്കാർ ചെലവഴിക്കുകയും ചെയ്തു. രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയോക്കാൾ വന്ദേ ഭാരത് എക്സ്പ്രസുകൾ കൊണ്ടു വരുന്നതാണ് കേരളത്തിന് നല്ലത്.
2013 -ൽ യു.പി.എ സർക്കാർ റൈറ്റ് ടു കോംപൻസേഷൻ ആക്ട് കൊണ്ടുവന്നതിനാലാണ് വികസനപ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം കിട്ടിത്തുടങ്ങിയത്. 2015-ലാണ് ഈ നിയമത്തിന്റെ റൂൾസ് വന്നത്. അതുകൊണ്ടാണ് 2016-ൽ എൻ.എച്ചിന് വേണ്ടി സ്ഥലം ഏറ്റെടുക്കാൻ നിങ്ങൾക്ക് സാധിച്ചത്. നിങ്ങളെല്ലാം സമരം ചെയ്തു ഞങ്ങൾ നടപ്പാക്കിയെന്നു പറയുന്നത് ശെരിയല്ല. എല്ലാവരും സമരം ചെയ്തവരാണ്. ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബ് ആണെന്ന് പറഞ്ഞ നേതാവ് ഇപ്പോൾ ഈ മന്ത്രിസഭയിലുണ്ട്.
പ്രതിപക്ഷം വികസനത്തിന്റെ ഒപ്പം നിൽക്കുന്നവരാണ്. പക്ഷെ കേരളത്തെ തകർക്കുന്ന സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല. പ്രധാനമന്ത്രിയെയും ബിജെപി നേതാക്കളെയും കണ്ട് സംസാരിച്ചാൽ പദ്ധതി നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യും. പദ്ധതി നടപ്പാകില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പക്ഷെ പെട്ടെന്ന് പിൻവലിക്കാൻ മുഖ്യമന്ത്രി തയാറല്ല. 2021 ലെ വിജ്ഞാപനം പിൻവലിച്ച് പതിനായിരക്കണക്കിന് പാവങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സർക്കാർ തയാറാകണം. മുദ്രാവാക്യം വിളിച്ചതിന് ആയിരക്കണക്കിന് കേസുകളാണെടുത്തിരിക്കുന്നത്. സമരം ചെയ്തതിന് കേസെടുക്കണമെങ്കിൽ ഏറ്റവും കൂടുതൽ കേസെടുക്കേണ്ടത് നിങ്ങളുടെ പാർട്ടിക്കാർക്കെതിരെയാണ്. മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള സഹാനുഭൂതി സർക്കാർ കാട്ടണം.
മറുനാടന് മലയാളി ബ്യൂറോ