ലഹരി ഉപയോഗത്തിന് ശേഷം സ്ത്രീപീഡനം അടക്കം വർധിക്കുന്നു; അഴിയൂർ സംഭവം കേട്ട് കൈയും കാലും വിറച്ചുപോകുന്നു; മലയിൻകീഴ് സംഭവത്തിലെ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി; നേരത്തെ പരാതി കിട്ടിയിട്ടും സംഘടന നടപടി എടുത്തില്ല; ലഹരിവിഷയത്തിൽ സംഭയ്ക്കുള്ളിൽ പ്രതിഷേധം ഉയർത്തി പ്രതിപക്ഷ നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരിക്കെതിരായ സംസ്ഥാന സർക്കാറിന്റെ പോരാട്ടങ്ങൾക്ക് നിയമ സഭയ്ക്ക് അകത്തും പുറത്തും ഉള്ള പിന്തുണ തുടരുംമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളാണ് വീണ്ടും അടിയന്തര പ്രമേയം കൊണ്ടുവരാൻ കാരണമെന്നും വിഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അഴിയൂർ സംഭവം ഉദാഹരിച്ച പ്രതിപക്ഷ നേതാവ് കൈയും കാലും വിറച്ചുപോകുന്ന സംഭവമാണിതെന്നും പറഞ്ഞു. അഴിയൂർ സംഭവത്തിൽ മൊഴി എടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ പ്രതികൾ ആണ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നത്. പോക്സോ ലഹരി കേസ് എടുക്കാൻ പൊലീസ് മടിക്കുന്ന സാഹചര്യമുണ്ടായി.
ലഹരി സംഘങ്ങൾക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മലയിൻകീഴ് സംഭവത്തിലെ പ്രതികളുടെ മൊബൈലിൽ 30 സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. മലയിൻകീഴ് സംഭവത്തിലെ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി. നേരത്തെ പരാതി കിട്ടിയിട്ടും സംഘടന നടപടി എടുത്തില്ല. ആറ് വർഷം മുമ്പ് മറ്റൊരു സ്ത്രീ ആരോപണം ഉയർത്തിയിട്ടും ആ നേതാവിന് സംഘടനാ തലത്തിൽ പ്രമോഷൻ നൽകി ഡിവൈഎഫ്ഐയുടെ മേഖല പ്രസിഡന്റാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം കേരളത്തിൽ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്ന് മന്ത്രി എം ബി രജേഷ് പ്രതികരിച്ചു. അടിയന്തര പ്രമേയത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന് എം ബി രാജേഷ് പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു. എന്നാൽ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. കേരളത്തിൽ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
ക്യാമ്പെയിൻ നടത്തുന്നതുകൊണ്ട് കേരളത്തിലാണ് കൂടുതലെന്ന് പറയരുത്. ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നു. 263 വിദ്യാലയ പരിസരങ്ങളിൽ ലഹരി വിൽപ്പന ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥ പരിശോധന ശക്തമാക്കി. പൊലീസ് രജിസ്റ്റർ ചെയ്ത 24563 ലഹരിമരുന്ന് കേസുകളിൽ 27,088 പേരെ അറസ്റ്റ് ചെയ്തതായും അഴിയൂർ കേസിൽ അന്വേഷണം നടക്കുകയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ