ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപനം; ഗവർണർ പറഞ്ഞത് വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ; സാമ്പത്തിക സ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവന; പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ; സെക്രട്ടറിയേറ്റിൽ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരെ വിലക്കിയ സർക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്; നയപ്രഖ്യാപന പ്രസംഗം ഒത്തുതീർപ്പിന്റെ ഭാഗം; വിമർശിച്ചു പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം:നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷം. സർക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് ഗവർണറുടെ നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടലാണെന്നും അദ്ദേഹം കുറ്റിപ്പെടുത്തി. പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്പത്തിക സ്ഥിതി ഭദ്രം എന്ന ചിരിപ്പിക്കുന്ന പ്രസ്താവനയാണ് ഗവർണറെ കൊണ്ട് ഇത് പറയിച്ചത്. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ യാഥാർഥ്യത്തെ മറച്ചുവച്ചുവെന്നും വി.ഡി.സതീശൻ പറഞ്ഞു. ഏറ്റവും മികച്ച പൊലീസ് കേരളത്തിലേത് എന്നാണ് പ്രസംഗത്തിൽ പറഞ്ഞത്.
കേരളത്തിലേത് ഏറ്റവും മോശം പൊലീസാണ്. പൊലീസിൽ ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികൾ വരെയുണ്ട്. സെക്രട്ടറിയേറ്റിൽ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരെ വിലക്കിയ സർക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗത്തിൽ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേന്ദ്രത്തെ വിമർശിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട്. അത്തരം വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. ഗവർണർവിമർശനത്തിന് തയ്യാറായില്ലെന്നാണ് അർഥമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേന്ദ്രം അനുമതി നൽകിയാലും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പിഎഫ്ഐ ജപ്തിയുടെ മറവിൽ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു ഇതിനെതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത്. ഇത് ഗൗരവമായി പരിശോധിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല .കേന്ദ്രം അനുമതി നൽകിയാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പിഎഫ്ഐ ജപ്തിയുടെ മറവിൽ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു .ഇതിന് എതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത് .ഇത് ഗൗരവമായി പരിശോധിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. അർധ അതിവേഗ പദ്ധതി സുരക്ഷിതവും വേഗമേറിയതുമാണ്. പദ്ധതിയുടെ ഡിപിആർ കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാർഗം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാർ നയങ്ങളെ നയപ്രഖ്യാപനത്തിൽ വിമർശിക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്ന് നയപ്രഖ്യാപനം കുറ്റപ്പെടുത്തി. ഒബിസി സ്കോളർഷിപ്പ് നിർത്തിയതിലും കേന്ദ്രത്തെ വിമർശിച്ചു. കിഫ്ബിയെ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെയും നയപ്രഖ്യാപനത്തിൽ വിമർശിച്ചു. സംസ്ഥാനത്തിന്റെ വായ്പ എടുപ്പിനെ ഇത് ബാധിക്കുന്നുവെന്ന് നയപ്രഖ്യാപനം ചൂണ്ടിക്കാട്ടി.
ഭരണഘടനാ തത്വങ്ങൾ ഭീഷണി നേരിടുകയാണ്. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബന്ധമാണെന്ന് ഗവർണർ പറഞ്ഞു. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.
കാർഷിക വിപണം പ്രോത്സാഹിപ്പിക്കാൻ സർക്കാർ കമ്പനി രൂപവത്കരിക്കും. തോട്ടവിളകൾക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ പ്രത്യേക പരിഗണന.
മത്സ്യബന്ധന മേഖലയെ ആധുനികവൽക്കരിക്കും. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ഉറച്ച നിലപാട്. മുല്ലപ്പെരിയാറിന്റെ നദീതീരങ്ങളെ സംരക്ഷിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും.
ഭവനരഹിതർക്ക് വീടു നൽകുന്നതിൽ ലൈഫ് മിഷൻ നേട്ടമുണ്ടാക്കി. കുടുംബശ്രീ മുഖേന സ്ത്രീ ശാക്തീകരണം നടപ്പാക്കി. ശിശുമരണ നിരക്ക് കുറച്ചു. വിദ്യാഭ്യാസമേഖലയിൽ നൂതന പദ്ധതികൾ നടപ്പാക്കി. കൂടുതൽ കുട്ടികൾ പൊതു വിദ്യാലയത്തിലേക്ക് വന്നു. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുി മാറ്റും. ആദിവാസി ഊരുകളുടെ വികസനത്തിന് മൈക്രോ പ്ലാൻ നടപ്പാക്കും. ഓട്ടിസം പാർക്കുകൾ ഒരുക്കും.
ഗവർണർക്കെതിരായ വിമർശനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ബില്ലുകൾ ഒപ്പിടാത്തതിനെതിരായ പരോക്ഷ വിമർശനവും നയപ്രഖ്യാപനത്തിലുൂടെ ഗവർണറെക്കൊണ്ട് വായിപ്പിച്ചു. നിയമസഭ ജനങ്ങളുടെ അധികാരവും അഭിപ്രായവും പ്രതിനിധീകരിക്കുന്നു. നിയമസഭ പാസ്സാക്കിയ ബില്ലുകൾ നിയമമാകുന്നു എന്നുറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ