സിപിഐ(എം); ഇങ്ങനൊരു 'തെറ്റ്-തിരുത്തല്‍-തെറ്റ്' പാര്‍ട്ടി ലോകത്തുണ്ടാവില്ല;
തെറ്റ് തിരുത്തല്‍ രേഖ
ബദല്‍ രേഖ
മാര്‍ഗ്ഗ രേഖ
പ്ലീന രേഖ
നയം മാറ്റ രൂപരേഖ
അടവ് നയം
തെറ്റ് തിരുത്തല്‍ പ്രക്രിയ
നേതാക്കളെ തിരുത്തുക
പ്രവര്‍ത്തകരെ തിരുത്തുക
ബ്രാഞ്ച് മുതല്‍ പിബി വരെ തിരുത്തുക
ഏതെങ്കിലുമൊരു എസ്എഫ്‌ഐ സഖാവ് തെറ്റ് ചെയ്താല്‍ ഉടന്‍ വരും ന്യായീകരണം;
എസ്എഫ്‌ഐക്ക് സിപിഎമ്മുമായി ബന്ധമില്ല, സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്.
ഏതെങ്കിലുമൊരു ഡിവൈഎഫ്‌ഐ സഖാവ് തെറ്റ് ചെയ്താല്‍ ഉടന്‍ വരും ന്യായീകരണം;
ഡിവൈഎഫ്‌ഐക്ക് സിപിഎമ്മുമായി ബന്ധമില്ല, സ്വതന്ത്ര യുവജന സംഘടനയാണ്.
ഏതെങ്കിലുമൊരു പാര്‍ട്ടി സഖാവ് തെറ്റ് ചെയ്താല്‍ ഉടന്‍ വരും ന്യായീകരണം;
അയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല, നേരത്തെ പുറത്താക്കിയതാണ്.
സ്വന്തമായി;
കമ്മീഷന്‍
സ്റ്റേഷന്‍
കോടതി
പത്രം
ചാനല്‍
ബാങ്ക്
സ്‌കൂള്‍
കോളേജ്
ആശുപത്രി
ആരാധനാലയങ്ങള്‍
പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍…
സ്വന്തമായി ഒരു സമാന്തര കോര്‍പ്പറേറ്റ് സാമ്രാജ്യം തന്നെ.
സ്വത്തുടമസ്ഥതയെ പ്രോത്സാഹിപ്പിക്കുന്ന, നിര്‍ലജ്ജമായ നേതൃത്വം.
പറയുന്നത് തൊഴിലാളി സ്‌നേഹം, സമത്വം
പ്രവര്‍ത്തിക്കുന്നത് മുതലാളിത്ത പ്രീണനം, അസമത്വം
നേതാക്കളുടെ മക്കള്‍;
അണ്‍ എയ്ഡഡ് സ്‌കൂള്‍, വിദേശ സര്‍വ്വകലാശാല, വ്യവസായം
സാദാ സഖാക്കളുടെ മക്കള്‍;
എയ്ഡഡ് സ്‌കൂള്‍, കോളേജില്‍ പഠിപ്പ് മുടക്ക്, തൊഴിലില്ലായ്മ
നേതാക്കളുടെ ഭാര്യമാര്‍;
സര്‍ക്കാര്‍ ജോലി, ശമ്പളം
സാദാ സഖാക്കളുടെ ഭാര്യമാര്‍;
തൊഴിലുറപ്പ് ജോലി, മുടങ്ങിയ പെന്‍ഷന്‍
നേതാക്കള്‍ക്ക് വിദേശ ചികിത്സ
സാദാ സഖാക്കള്‍ക്ക് ഗവ: ആശുപത്രി
അടിമുടി തെറ്റോട് തെറ്റ്,
ആസകലം തിരുത്തലോട് തിരുത്തല്‍…
ഇങ്ങനെ ആവര്‍ത്തിച്ച് തെറ്റ് ചെയ്യുന്നു എന്ന് പറയുന്ന ഒരു പാര്‍ട്ടിയുടെ ആനുകാലിക രാഷ്ട്രീയ പ്രസക്തിയെന്താണ്?
കേവലം വോട്ട് രാഷ്ട്രീയത്തിന് വേണ്ടി ആദര്‍ശത്തെ, പ്രത്യയശാസ്ത്രത്തെ, സംവിധാനത്തെ മറന്ന സിപിഎം
'ഇടതില്ലെങ്കില്‍ ഇന്ത്യയില്ല' എന്ന പരിഹാസാത്മകമായ മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍ ഓര്‍ക്കേണ്ടത്;
ഇടത് ഇല്ലാത്ത ബംഗാളും, ഇടത് ഇല്ലാത്ത ത്രിപുരയും ഇതേ ഇന്ത്യയില്‍ തന്നെയാണ്. കഴമ്പില്ലാത്ത വാദങ്ങളും, ബാലിശമായ ന്യായീകരണവും, സംഘടനാപരമായ വീഴ്ചകളും, ജനകീയ അടിത്തറയിലെ വിള്ളലും സിപിഎം തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇടത് ഇല്ലാത്ത കേരളവും സമീപ ഭാവിയില്‍ തന്നെ സംഭവ്യമാകും.

വാല്‍കഷ്ണം:

1) ഇതേ ബംഗാളിലും, ത്രിപുരയിലും കോണ്‍ഗ്രസിന്റെ അവസ്ഥയും ദയനീയമാണ്. അന്ധവിശ്വാസത്തിന്റെ കൂടോത്ര കെണിയില്‍ വീഴാതെ, വിശ്വാസത്തോടെ ജനങ്ങളെ കൂടെ നിര്‍ത്തേണ്ട സമയമാണിത്.

2) കൂടോത്രത്തെ മുന്‍കൂട്ടി കണ്ട സിപിഎം വൈരുദ്ധ്യാത്മക ഭൗതിക അടവ് നയത്തിന്റെ ഒരു ഉദാഹരണം ചിത്രത്തിലുണ്ട്. 'ഹനുമാന്‍ മിത്തല്ലാത്തതിനാല്‍' ഹനുമാന്‍ കൃപയില്‍, അരിവാള്‍ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ ഖഗാരിയ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി സ: സഞ്ജയ് കുമാര്‍ കുശ്വാഹ ഹനുമത്ജയന്തി ദിനത്തില്‍ മണ്ഡലമൊട്ടാകെ പുറത്തിറക്കിയ പോസ്റ്റര്‍…