- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ ആന്റണിക്കെതിരെ പ്രചരണത്തിന് ആന്റണി എത്തുമോ?
പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ എത്തമെന്ന് ഉറപ്പായിട്ടുണ്ട്. മാർച്ച് 17-ന് രാവിലെ 10-ന് പത്തനംതിട്ട നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ്ണ് പുറത്തുവരുന്ന വാർത്തകൾ. മോദി ആന്റണിയുടെ മകന് വേണ്ടി പ്രചരണത്തിന് എത്തുമ്പോൾ വിഷയം ദേശീയ തലത്തിലും വലിയ വാർത്തകളിൽ നിറയും. ഇതാണ് ബിജെപി ലക്ഷ്യമിടുന്നത്.
അതേമസയം എൻ.ഡി.എ സ്ഥാനാർത്ഥിയായ മകൻ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും എത്തുമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ആന്റണി ക്ഷണം സ്വീകരിച്ചാൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ അത് കൗതുകമാകും. എതിരാളിയായി പരിഗണിക്കുന്നില്ലെന്നും കോൺഗ്രസിന്റെ ഒരു വോട്ടും അനിൽ ആന്റണിക്ക് പോവില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ വിജയ പ്രതീക്ഷയിലാണ്. മണ്ഡലം നിലനിർത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്നാൽ ഇക്കുറി മണ്ഡലം ചുവക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. അനിൽ ആന്റണിയും വിജയപ്രതീക്ഷയിലാണ്. മകനെതിരെ അച്ഛൻ പ്രചാരണത്തിനിറങ്ങുന്ന രാഷ്ട്രീയ അപൂർവതയ്ക്ക് കേരളം ഇത്തവണ സാക്ഷിയാകുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. പത്തനംതിട്ടയിൽ അനിൽ കെ.ആന്റണി എൻഡിഎ സ്ഥാനാർത്ഥിയായതോടെ എ.കെ.ആന്റണി പ്രചാരണത്തിനിറങ്ങുമോയെന്ന ചർച്ച എല്ലായിടത്തമുണ്ട്. അനിൽ ബിജെപിയിൽ പ്രവേശിച്ച അന്ന് ആന്റണി അതേക്കുറിച്ച് പ്രതികരിച്ചിരുന്നു. അക്കാര്യത്തിൽ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കുമെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.
പിന്നീട് ഒരിക്കലും ആന്റണി മകന്റെ രാഷ്ട്രീയചുവടുമാറ്റത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. അങ്ങനെയിരിക്കുമ്പോഴായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. ചാണ്ടി ഉമ്മനെതിരെ അനിൽ ആന്റണി സജീവമായി ബിജെപിക്ക് വേണ്ടി ഇറങ്ങി. അനിൽ പുതുപ്പള്ളിയിലുണ്ടായിരുന്ന ദിവസം തന്നെ എ.കെ.ആന്റണി പ്രചാരണത്തിനിറങ്ങിയത് കോൺഗ്രസിന് നൽകിയ ആവേശം ചെറുതല്ല.
താരതമ്യങ്ങളില്ലാത്ത അച്ഛനും മകനും അവരവരുടെ പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് തന്നെ വലിയ വാർത്തയായെങ്കിൽ എല്ലാവരും ഉറ്റുനോക്കുന്നത് പത്തനംതിട്ടയിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ആ പ്രചാരണം ഉണ്ടാകുമോയെന്നാണ്. അനിലിനെതിരെ ആന്റണി വോട്ടു തേടുന്ന നിമിഷം.