- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം; നാലിടത്ത് മത്സരിച്ച ആപ്പിന് ഒരിടത്ത് രണ്ടാം സ്ഥാനവും; ഇടുക്കിയിലെ ചരിത്ര വിജയം കോൺഗ്രസ് സിറ്റിങ് സീറ്റ് പിചിട്ടെടുത്ത്; മാറ്റം സാധ്യമെന്ന പ്രതീക്ഷയിൽ 'ചൂലുമായി' ആംആദ്മി കേരളത്തിലും സജീവമാകും
ഇടുക്കി: കേരളത്തിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിലും ആംആദ്മി വിജയം. ഒരു സീറ്റിൽ ആംആദ്മി ജയിച്ചു. ഒരിടത്ത് രണ്ടാമതും എത്തി. കരിങ്കുന്നത്ത് ഏഴാം വാർഡിൽ ബീനാ കുര്യനാണ് ആംആദ്മി ചിഹ്നത്തിൽ ജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ഇവിടെയാണ് ആംആദ്മി ചരിത്ര വിജയം നേടുന്നത്. നാല് സീറ്റിലാണ് ആംആദ്മി ഇത്തവണ മത്സരിച്ചത്.
മാറ്റം സാധ്യമാണ് , മാറേണ്ടത് നമ്മളാണ്. ഇടുക്കി ജില്ലയിൽ കരിംങ്കുന്നം വാർഡ് 7 ഉപതിരഞ്ഞെടുപ്പിലെ വിജയം ആം ആദ്മി പാർട്ടിക്ക് പുതിയ ആവേശമാകും. കരിങ്കുന്നം കേന്ദ്രീകരിച്ച് നാളുകളായി മെഡിക്കൽ ലാബ് നടത്തിവരുന്ന ബീന നാട്ടുകാർക്കെല്ലാം സുപരിചിതയും, ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടുന്ന നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ബീനയെ സ്ഥാനാർത്ഥിയാക്കിയത്.
202 വോട്ടാണ് ബീനാകുര്യൻ നേടിയത്. കോൺഗ്രസിന ്‌സിറ്റിങ് സീറ്റിൽ 198 വോട്ടേ നേടാനായുള്ളൂ. മറ്റൊരു സ്വതന്ത്രയായ സതി ശിശുപാലൻ 27 വോട്ട് കിട്ടി. ബിജെപിയുടെ അശ്വതി കെ തങ്കപ്പന് രണ്ടു വോട്ട് മാത്രമാണ് കിട്ടിയത്. അരീക്കരയിലും തീപാറും പോരാട്ടമാണ് നടന്നത്. ഇവിടെ കേരളാ കോൺഗ്രസിലെ ബിന്ദു മാത്യു 236 വോട്ടിന് ജയിച്ചു. ആംആദ്മിക്കായി മത്സരിച്ച സുജിത വിനോദ് 217 വോട്ട് നേടി രണ്ടാമത് എത്തി.
തിരുവനന്തപുരത്ത് മണമ്പൂർ വാർഡിലും കായംകുളത്ത് ഫാക്ടറി വാർഡിലും ആംആദ്മി മത്സരിച്ചിരുന്നു. പക്ഷേ രണ്ടിടത്തും ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാൻ ആംആദ്മിക്കായില്ല. എന്നാൽ രണ്ടിടത്ത് വോട്ടുകൾ നേടാൻ ആപ്പിനാകുകയും ചെയ്തു. കേരളത്തിലും അടിസ്ഥാന വോട്ടുകളുണ്ടാക്കുന്നതിന് വേണ്ടിയാണ് തദ്ദേശത്തിൽ ആംആദ്മി മത്സരിച്ചത്. അത് വിജയം കണ്ടെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ