- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലികെട്ട് കഴിഞ്ഞതിന് പിന്നാലെ മാലിനി ഓടി വന്നു വോട്ടുകുത്താൻ
അടൂർ: താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഒറ്റയോട്ടമായിരുന്നു, പോളിങ് ബൂത്തിലേക്ക്. ക്യൂ നിന്ന് മാലിനി വോട്ട് ചെയ്ത് പുറത്തിറങ്ങൂന്നതു വരെ നവവരൻ പോളിങ് ബൂത്തിന്റെ വരാന്തയിൽ കാത്തു നിന്നു. പിന്നെ വീണ്ടും കല്യാണ സ്ഥലത്തേക്ക് മടക്കം.
തോട്ടുവ ഗവൺമെന്റ് എൽ.എൽ.പി സ്‌കൂളിലെ 132-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്യാൻ എത്തിയത്. വരൻ ഏഴംകുളം നെടുമൺ ഭക്തിവിലാസത്ത് സുധാകരനുമായി മാലിനിയുടെ വിവാഹം തോട്ടുവാ ഭരണിക്കാവ് ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12 നും 12.10 നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു.
വിവാഹം വളരെ നേരത്തെ നിശ്ചയിച്ചിരുന്നു. അതിന് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതൊരു അസുലഭ മുഹൂർത്തമാണെന്നാണ് സുധാകരൻ പറഞ്ഞത്. താലി കെട്ടി വീട്ടിൽ കയറുന്നതിന് മുൻപ് പോളിങ് ബൂത്തിലേക്ക് വലം കാൽ വച്ചു ചെല്ലുകയായിരുന്നു മാലിനി. വോട്ട് ചെയ്ത ശേഷം ഇരുവരും സന്തോഷത്തോടെ മടങ്ങി.