- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ
തിരുവനന്തപുരം: പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! ഇതാണ് ഇപി ജയരാജന് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കാണുന്നതിലോ സ്വകാര്യം പറയുന്നതിലോ കുറ്റമല്ല. ഞാനും ജാവ്‌ദേക്കറിനെ കണ്ടിട്ടുണ്ട്. അതും പൊതു വേദിയിൽ. എന്നാൽ ഇപിയും ജാവ്‌ദേക്കറും കണ്ടപ്പോൾ സംശയ വ്യക്തിത്വം അതിന് സാക്ഷിയായി. ആ മനുഷ്യൻ എങ്ങനേയും പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. കൂട്ടുകെട്ടുകളിൽ ഇപി ശ്രദ്ധിക്കണം. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഇപി ഒഴിവാക്കണം. ഇക്കാര്യത്തിൽ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്ന് മുമ്പും തെളിഞ്ഞിട്ടുള്ളതാണ്-ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. ഇപിക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന സൂചനയാണ് പിണറായി നൽകുന്നത്. ഇടതു കൺവീനർ സ്ഥാനം ഇപിക്ക് നഷ്ടമാകും.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ ഇക്കാര്യത്തിൽ ഇപിക്ക് വീഴ്ചയുണ്ടായി എന്ന് തുറന്നു പറയുന്നത്. ഇതോടെ സിപിഎം സംഘടനാ നടപടികൾ എടുക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇടതു കൺവീനർ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.
ഇ.പി.ജയരാജൻ ബിജെപിയിൽ പോകുമെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇ.പിക്കെതിരായ ആക്രമണം സിപിഎമ്മിനെ ലക്ഷ്യംവച്ചാണ്. കൂട്ടുകെട്ടുകളിൽ ഇ.പി കൂടുതൽ ജാഗ്രത കാണിക്കണം. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും എന്നാണ് ചൊല്ല്. പ്രകാശ് ജാവദേക്കറെ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. താനും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണം. അത്തരം ആളുകളുമായുള്ള ബന്ധമോ ലോഹ്യമോ പാടില്ല. ഇക്കാര്യത്തിൽ ഇ.പി വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേയുള്ള അനുഭവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ പ്രതികരണത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമുള്ള എല്ലാ അതൃപ്തിയുമുണ്ട്. ഇനി സിപിഎം ഈ വിഷയം ചർച്ച ചെയ്യും. അതിന് ശേഷം നടപടിയുമുണ്ടാകും.
ഇതോടെ വോട്ടെടുപ്പ് ദിവസം കേരളത്തിലെ ചൂടുള്ള ചർച്ചാ വിഷയമായി ഇത് മാറുകയാണ്. ഇപിയുമായുള്ള ചർച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥിരീകരിച്ചു. ജൂൺ നാലിന് ശേഷം കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും അറിയിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്തു വന്നതാണ് ചർച്ചകൾക്ക് പുതിയ തലം നൽകിയത്. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രനും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രൻ തന്റെ മകൻ മെസേജ് അയച്ചിട്ടില്ലെന്നും ഇ.പി. പറഞ്ഞു.
അതേസമയം, നന്ദകുമാറിനെതിരെ കേസ് കൊടുക്കാൻ പറ്റില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏത് വകുപ്പിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു.