- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മോദി തരംഗം പ്രവചനത്തിൽ
ന്യൂഡൽഹി: ശക്തികേന്ദ്രങ്ങളിൽ ചെറിയ തിരിച്ചടികൾ ബിജെപിക്കുണ്ടാകുമെന്ന സൂചനകളാണ് എക്‌സിറ്റ് പോളുകൾ നൽകുന്നത്. ഈ കോട്ടങ്ങളെ പുതിയ മേഖലകളിലെ വിജയത്തിലൂടെ ബിജെപി മറികടക്കുമെന്നാണ് എക്‌സിറ്റ് പോളുകളുകളിലെ പൊതു വികാരം. രാജസ്ഥാനിലും ഹരിയാനയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് സീറ്റ് കുറയും. എന്നാൽ തെലുങ്കാനയിലും ആന്ധ്രയിലും ഒഡീഷയിലുമുണ്ടാകുന്ന മോദി തരംഗം ഇതിനെ മറികടക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് സീറ്റ് കുറയുമെന്നാണ് വിലയിരുത്തൽ. കർണ്ണാടകയിലേയും ആന്ധ്രയിലേയും തെലുങ്കാനയിലേയും തിരിച്ചടികൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നതിലും അപ്പുറമാകുമെന്നാണ് പുറത്തു വരുന്ന സൂചന.
ബിജെപിയുടെ നേതൃത്വത്തിൽ എൻ.ഡി.എ മുന്നണി അധികാരത്തിൽ തുടരുമെന്ന് പ്രവചിക്കുന്നതാണ് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും. എക്‌സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കുമ്പോൾ എൻ.ഡി.എ 350-ലേറെ സീറ്റുകൾ സ്വന്തമാക്കുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യം അധികാരത്തിലേറാനുള്ള സൂചനകളൊന്നും എക്‌സിറ്റ് പോൾ ഫലങ്ങളിലുണ്ടായിരുന്നില്ല. ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും പിടിമുറുക്കി നരേന്ദ്ര മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം.തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.
ഇന്ത്യാടുഡേ-മൈ എക്‌സിസ് ഇന്ത്യ, റിപ്പബ്ലിക് ടിവി-പിമാർക്, എൻഡിടിവി, ടൈംസ് നൗ, ഇന്ത്യാ ടിവി തുടങ്ങി ഏതാണ്ട് എല്ലാ പ്രധാന സർവ്വേകളും ഒരേ ഫലം തന്നെയാണ് പ്രവചിക്കുന്നത്. ടു ഡെ ചാണക്യയുടെ ഫലം ബിജെപി മുന്നണിക്ക് 400 സീറ്റ് നൽകുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭയിലും കൃത്യമായി ഫലം പ്രവചിച്ചവരാണ് ചാണക്യാ ഗ്രൂപ്പ്. ഉത്തരേന്ത്യയിൽ ബിജെപിക്ക് നഷ്ടമാകുന്ന സീറ്റുകളുടെ ക്ഷീണം തെക്കേ ഇന്ത്യയിൽ മോദിയുടെ തന്ത്രത്തിലൂടെ ബിജെപി മാറ്റിയെടുക്കുന്നു. കേരളത്തിൽ തൃശൂരും തിരുവനന്തപുരവും ആറ്റിങ്ങലും ജയിക്കുമെന്ന് പോലും ചില സർവ്വേകൾ പ്രവചിക്കുന്നു. ഡൽഹിയിൽ കോൺഗ്രസ് ആംആദ്മി പാർട്ടി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളിയാകുന്നില്ല. പഞ്ചാബിലും ബിജെപിക്ക് സീറ്റ് കൂടുമെന്നാണ് പ്രവചനം.
യുപിയിൽ അഖിലേഷ് യാദവ്-രാഹുൽ ഗാന്ധി സഖ്യം മുന്നേറ്റം ഉണ്ടാക്കിയില്ല. ബിജെപിയുടെ സീറ്റുകൾ കുത്തനെ കുറയ്ക്കാൻ എസ് പി-കോൺഗ്രസ് സഖ്യത്തിന് യുപിയിൽ കഴിയുന്നില്ല. മയാവതിയുടെ ബി എസ് പിക്ക് വോട്ടുകൾ കുറയും. ബംഗാളിൽ തൃണമൂലും തിരിച്ചടി നേരിടും. ഒഡീഷയിൽ ബിജെപി വൻ വിജയം നേടുമെന്നാണ് പ്രവചനങ്ങൾ. ബിജെപി ക്യാമ്പ് എല്ലാ അർത്ഥത്തിലും ആവേശത്തിലാണ്. എന്നാൽ കോൺഗ്രസും ഇന്ത്യാ മുന്നണിയും കരുതലോടെയാണ് പ്രതികരിക്കുന്നത്. വൻ വിജയം ഇന്ത്യാ മുന്നണി നേടുമെന്നും എക്‌സിറ്റ് പോൾ അപ്രസക്തമാകുമെന്നും അവർ പറയുന്നു.
എക്‌സിറ്റ് പോൾ
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്സ്
എൻ.ഡി.എ- 371
ഇന്ത്യ സഖ്യം- 125
മറ്റുള്ളവർ- 47
റിപ്പബ്ലിക് ടിവി- പി മാർക്
എൻ.ഡി.എ- 359
ഇന്ത്യ സഖ്യം- 154
മറ്റുള്ളവർ- 30
ജൻകി ബാത്ത്
എൻ.ഡി.എ- 362-392
ഇന്ത്യ സഖ്യം- 141-161
മറ്റുള്ളവർ- 10-20
ദൈനിക് ഭാസ്‌കർ
എൻ.ഡി.എ- 281-350
ഇന്ത്യ സഖ്യം- 145-201
മറ്റുള്ളവർ- 33-49
ന്യൂസ് നാഷൻ
എൻ.ഡി.എ- 342-378
ഇന്ത്യ സഖ്യം- 153-169
മറ്റുള്ളവർ- 21-23
റിപ്പബ്ലിക് ഭാരത് - മാട്രീസ്
എൻ.ഡി.എ- 353-368
ഇന്ത്യ സഖ്യം- 118-133
മറ്റുള്ളവർ- 43-48
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ
എൻ.ഡി.എ- 361-401
ഇന്ത്യ സഖ്യം- 131-166
മറ്റുള്ളവർ- 08-20