- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ തലത്തിൽ എൻഡിഎ സഖ്യം മുന്നിൽ; ഇന്ത്യാ സംഖ്യം നിലമെച്ചപ്പെടുത്തുന്നു
ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ.ഡി.എ മുന്നേറ്റം. ലീഡ് നില പുറത്തുവരുമ്പോൾ രാജ്യം വീണ്ടും മോദി അധികാരത്തിലേക്കെന്ന സൂചനകളാണ് പുറത്തുവരുന്നത്. തുടക്കത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ എൻഡിഎ ലീഡ് എടുത്തു. ഇത് ഇവിഎമ്മിലേക്ക് കടന്നപ്പോൾ നില മെച്ചപ്പെടുത്തുന്ന അവസ്ഥയിലുമാണ്. ദേശീയ തലത്തിൽ ഇപ്പോൾ 300 സീറ്റുകളിൽ എൻഡിഎ മുന്നണി ലീഡെടുത്തപ്പോൾ 172 സീറ്റുകളിൽ ഇന്ത്യാ മുന്നണിയാണ് മുന്നിൽ നിൽക്കുന്നത്.
കേരളത്തിൽ പ്രവചനങ്ങളെ സരിവെച്ച് യുഡിഎഫ് ലീഡു എടുത്തു തുടങ്ങിയിട്ടുണ്ട്. 16 സീറ്റുകളിൽ യുഡിഎഫ് ലീഡ് എഠുത്തു. തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. ഇവിടെ ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് കാണുന്നത്. തുടക്കത്തിത്തിൽ തരൂർ ലീഡ് നേടിയപ്പോൾ പിന്നാലെ രാജീവ് ചന്ദ്രശേഖർ ലീഡ് തിരിച്ചു പിടിച്ചു. പന്ന്യൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കേരളത്തിൽ എന്നും പോസ്റ്റൽ വോട്ടുകളിൽ സിപിഎം മുൻതൂക്കം ദൃശ്യമാകാറുണ്ട്. ഇതു തന്നെയാണ് ഇത്തവണയും കണ്ടത്. ഇവിഎമ്മിലേകക് കടന്നപ്പോൾ ചിത്രം മാറി.
കനത്ത സുരക്ഷാ വലയത്തിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ രാവിലെ അഞ്ചരയോടെയാണ് തുറന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന് വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമാണ് ആദ്യം എണ്ണിയത്. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടുയന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുദ്ര പൊട്ടിച്ചത്. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകൾ കൂടി എണ്ണിത്തീർന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.
ദേശീയ വോട്ടിങ് നില
ബിജെപി മുന്നണി-298
കോൺഗ്രസ് മുന്നണി-169
മറ്റുള്ളവർ-19
കേരളം
യുഡിഎഫ്-13
എൽഡിഎഫ്-6
ബിജെപി-0