- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിലെ ദുപ്ഗുരിയിൽ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് പോരാടിയിട്ടും തൃണമൂലിന് ജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത ബിജെപി ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിലനിർത്തി; മറ്റുസംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്
ന്യൂഡൽഹി: അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് എതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ കഴിയുന്നിടത്തോളം ഇടത്ത് എന്ന അനുബന്ധം കൂടി ചേർക്കേണ്ടി വരുന്നു. കേരളത്തിലെയും, ഉത്തരാഖണ്ഡിലെയും, ബംഗാളിലെയും ഫലങ്ങൾ തെളിയിക്കുന്നത് അതുതന്നെ. ഈ മൂന്നുസംസ്ഥാനത്തും ഇന്ത്യ അംഗങ്ങൾ പരസ്പരം മത്സരിക്കുകയോ, തോൽപ്പിക്കുകയോ ചെയ്തിരിക്കുന്നു. പുതുപ്പള്ളിയിൽ, കോൺഗ്രസ് സിപിഎമ്മിനെയും ബിജെപിയെയും മാത്രമല്ല, ആം ആദ്മി പാർട്ടിയെയും എതിരിട്ടിരുന്നു.
ബംഗാളിലെ ദുപ്ഗുരിയിൽ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് പോരാടിയത് മറ്റൊരു സഖ്യകക്ഷിയായ തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും എതിരെയാണ്.അവിടെ തൃണമൂൽ ജേതാക്കളായി. 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. യുപിയിലെ ഘോസിയിൽ സഖ്യകക്ഷികളായ കോൺഗ്രസും എസ്‌പിയും ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബിജെപി കൂടി ഉൾപ്പെട്ട ത്രികോണ മത്സരത്തിലായിരുന്നു. മറ്റുനാല് സീറ്റുകളിൽ ഇന്ത്യ സഖ്യം ഐക്യത്തോടെ പോരാടിയെങ്കിലും, ത്രിപുരയിൽ ബിജെപി രണ്ടുസീറ്റിലും ജയിച്ചു കയറി എന്നതാണ്.
ഡുമ്രി (ഝാർഖണ്ഡ്)
ഝാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം) സ്ഥാനാർത്ഥി ബേബി ദേവി 17,000 ത്തിലേറെ വോട്ടിന് ജയിച്ചു. ബേബിക്ക് 1,35,480 വോട്ടുകിട്ടിയപ്പോൾ എൻഡിഎയുടെ ( എ ജെ എസ് യു) യശോദ ദേവിക്ക് 1,18,380 വോട്ടുകൾ കിട്ടി. ബേബി ദേവിയുടെ ഭർത്താവ് ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് സീറ്റ് ഒഴിവ വന്നത്. അദ്ദേഹം ഹേമന്ദ് സോറൻ മന്ത്രിസഭയിലെ അംഗമായിരുന്നു.
ബോക്‌സാനഗർ (ത്രിപുര)
വിജയി - തഫജ്ജൽ ഹുസൈൻ (ബിജെപി) - 34,146 വോട്ടുകൾ (ഭൂരിക്ഷം -30,237) മിസാൻ ഹുസൈൻ (സിപിഎം) -3909 വോട്ട്. കഴിഞ്ഞ തവണത്തെ വിജയി -ഷംസുൽ ഹഖ് (സിപിഎം)
ആറ് റൗണ്ട് വോട്ടുകളും എണ്ണി പൂർത്തിയായി
ധൻപൂർ (ത്രിപുര)
വിജയി- ബിന്ദു ദേബ്‌നാഥ് (ബിജെപി) -30,017 വോട്ട് (ഭൂരിപക്ഷം -18,871) കൗശിക് ചന്ദ (സിപിഎം) -11,146 വോട്ടുകൾ
കഴിഞ്ഞ തവണത്തെ വിജയി -പ്രതിമ ഭൗമിക് (ബിജെപി)
ആറ് റൗണ്ട് വോട്ടുകളും എണ്ണി പൂർത്തിയായി
ഘോസി (യു.പി)
ഘോസിയിൽ സുധാകർ സിങ് (എസ്‌പി) -ലീഡ് ചെയ്യുന്നു. 38,635 വോട്ട് (ഭൂരിപക്ഷം -12,139 വോട്ട്) ധാരാ സിങ് ചൗഹാൻ (ബിജെപി) -26,496
കഴിഞ്ഞ തവണത്തെ വിജയി -ധാരാ സിങ് ചൗഹാൻ (എസ്‌പി). 34ൽ 10 റൗണ്ട് വോട്ടുകൾ എണ്ണിപ്പൂർത്തിയായി
ദുപ്ഗുരി, പുതുപ്പള്ളി, ബാഗേശ്വർ, ഡുമ്രി, ബോക്‌സാനഗർ മണ്ഡലങ്ങളിലാണ് സിറ്റിങ് എംഎൽഎമാരുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഘോസിയിലും ധൻപൂരിലും എംഎൽഎമാരുടെ രാജിയാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.
ബാഗേശ്വർ (ഉത്തരാഖണ്ഡ്)
ബാഗേശ്വറിൽ ബിജെപിയുടെ പാർവതി ദാസ് കോൺഗ്രസിന്റെ ബസന്ത് കുമാറിനെ 2,405 വോട്ടുകൾക്ക് തോൽപ്പിച്ചു. ഏപ്രിലിൽ അന്തരിച്ച ചന്ദൻ രാംദാസിന്റെ ഭാര്യയാണ് പാർവതി ദാസ്. ഇതോടെയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ദുപ്ഗുരി (പശ്ചിമ ബംഗാൾ)
നിർമൽ ചന്ദ്ര റോയ് (തൃണമൂൽ കോൺഗ്രസ്) 4000 ത്തോളം വോ്ട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ തപസി റോയിയെ തോൽപ്പിച്ചു.
കഴിഞ്ഞ തവണത്തെ വിജയി -ബിഷ്ണുപദ റോയ് (ബിജെപി)
മറുനാടന് മലയാളി ബ്യൂറോ