- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ കോൺഗ്രസ് അക്കൗണ്ട് തുറന്നു; തൃണമൂൽ കോട്ടയിൽ സിപിഎം പിന്തുണയിൽ മത്സരിച്ച് കൈപ്പത്തി ചിഹ്നത്തിൽ നേടിയത് അട്ടിമറി ജയം; മഹാരാഷ്ട്രയിലും സീറ്റ് പിടിച്ചെടുത്തു; തമിഴ്‌നാട്ടിലും ജയം; ഝാർഖണ്ഡിൽ തോൽവിയും; നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് നൽകുന്നത് ആശ്വാസം; ബംഗാളിൽ മമതയ്ക്ക് അടിതെറ്റുന്നുവോ?
ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കൊപ്പം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നേട്ടം കോൺഗ്രസിന്. ബംഗാളിൽ കോൺഗ്രസ് നിയമസഭയിൽ അക്കൗണ്ട് തുറന്നു. തൃണമൂലിന്റെ കുത്തക സീറ്റിലാണ് വിജയം. മഹാരാഷ്ട്രയിലെ ഉപതിരഞ്ഞെടുപ്പിൽ രണ്ടിൽ ഒന്നും കോൺഗ്രസിനാണ്. തമിഴ്‌നാട്ടിലും ജയിച്ചു. ഝാർഖണ്ഡിൽ പക്ഷേ സിറ്റിങ് സീറ്റ് നഷ്ടമായി. അപ്പോഴും രണ്ട് സീറ്റുകൾ ദേശീയ തലത്തിൽ അവർ പിടിച്ചെടുത്തു.
ബംഗാളിൽ വാശിയേറിയ മത്സരമായിരുന്നു. ബംഗാളിലെ സാഗർദിഗി മണ്ഡലത്തിലാണ് കോൺഗ്രസ് മിന്നും വിജയം നേടിയത്. ഇടതു പിന്തുണയിലാണ് കോൺഗ്രസ് വിജയം. ബയ്‌റോൺ വിശ്വാസാണ് നിയമസഭയിലേക്ക് ജയിച്ചെത്തുന്ന കോൺഗ്രസ് നേതാവ്. തൃണമൂൽ നേതാവും മന്ത്രിയുമായിരുന്ന സുബ്രതാ സാഹയുടെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രം. ഇവിടെ കോൺഗ്രസ് ജയിച്ചത് ബംഗാളിലെ സിപിഎം-കോൺഗ്രസ് മുന്നണിക്ക് കരുത്താണ്. ബിജെപി ഏറെ പിന്നിൽ പോവുകയും ചെയ്തു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർ ഏറെ വിയർപ്പൊഴുക്കിയിട്ടും മണ്ഡലം കൈവിട്ടു പോവുകയാണ്. മമതയ്‌ക്കെതിരെ സിപിഎം-കോൺഗ്രസ് മുന്നണിക്ക് ഉയർത്തിക്കാട്ടാനുള്ള സുവർണ്ണ വിജയമാണ് കോൺഗ്രസിന്റേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റുകളൊന്നും നേടാനായില്ല. അതുകൊണ്ട് തന്നെ ഈ വിജയം കോൺഗ്രസിന് നിയമസഭയിൽ അക്കൗണ്ട് തുറക്കൽ കൂടിയാണ്. ബംഗാൾ രാഷ്ട്രീയത്തെ ഇത് ഏറെ സ്വാധീനിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് നേട്ടമുണ്ടാക്കി. ഡി.എം.കെ. സഖ്യത്തിലാണിത്. ഇ.വി.കെ.എസ് ഇളങ്കോവനാണ് ജയിക്കുന്നത്. വമ്പൻ ഭൂരിപക്ഷം നേടിയിട്ടുണ്ട്. കമൽഹാസന്റെ മക്കൾ നീതിമയ്യം പിന്തുണ ഡിഎംകെ സഖ്യത്തിനായിരുന്നു. മഹാരാഷ്ട്രയിലെ ചിഞ്ചുവാഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കസബയിൽ കോൺഗ്രസും നേട്ടമുണ്ടാക്കി. അരുണാചലിലെ ലുംലയിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു.
അരുണാചൽ പ്രദേശിലെ ലുംലയിൽ ബിജെപി നേതാവ് ജാംബെ താഷിയുടെ മരണത്തെത്തുടർന്നാണ് സീറ്റ് ഒഴിവു വന്നത്. ഝാർഖണ്ഡിലെ രാംഗഢിൽ കോൺഗ്രസ് നേതാവ് മംമ്താ ദേവിയുടെ അയോഗ്യത കാരണവും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു. ഇവിടെ ബിജെപി മുന്നണിയാണ് ജയിച്ചത്. എജെഎസ് യു പാർട്ടി നേതാവ് സുനിതാ ചൗദരിയാണ് ജയിച്ചത്.
തമിഴ്‌നാട്ടിലെ ഈറോഡിലെ കോൺഗ്രസ് നേതാവ് തിരു ഇ തിരുമഹൻ എവേരയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മഹാരാഷ്ട്രയിലെ ബിജെപി നേതാക്കളായ മുക്ത ശൈലേഷ് തിലകിന്റെയും ലക്ഷ്മൺ പാണ്ഡുരംഗ് ജഗ്താപിന്റെയും മരണത്തെ തുടർന്നാണ് കസ്ബ പേട്ടിലും ചിഞ്ച്വാഡിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. ഈ സീറ്റിൽ ഒന്ന് കോൺഗ്രസിന് നേടാനായി. ഇത് മഹാരാഷ്ട ഭരിക്കുന്ന ബിജെപി-ശിവസേനാ സഖ്യത്തിന് തിരിച്ചടിയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ