- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിച്ചു കൊണ്ടുള്ള എക്‌സിറ്റ് പോളുകൾ പുറത്തിവരുമ്പോൾ അതിനെ തള്ളി കോൺഗ്രസ് രംഗത്ത്. 295 സീറ്റിൽ കൂടുതൽ ഇന്ത്യാ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോൺഗ്രസ് പങ്കുവെച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുന്നതിനിടെ ട്വിറ്ററിലൂടെയാണ് കോൺഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേൽ നീതി പുലരുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
അതേസമയം ഇന്ത്യ മുന്നണി പ്രവർത്തകരോട് അഭ്യർത്ഥനയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തുവന്നു. നാളെയും വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളിലും വോട്ടെണ്ണൽ അവസാനിച്ച് വിജയ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ എല്ലാവരും പൂർണ്ണ ജാഗ്രത പുലർത്തണം, ബിജെപിയുടെ ഒരു തരത്തിലുമുള്ള തെറ്റിദ്ധരിക്കപ്പെടലിലും നമ്മൾ വീണുപോകരുതെന്നും അഖിലേഷ് അഭ്യർത്ഥിച്ചു. ബിജെപി 300 ഓളം സീറ്റുകളിൽ ലീഡ് നേടും എന്ന് വിവിധ ചാനലുകളിൽ അവരുടെ 'മാധ്യമ ഗ്രൂപ്പിനെ' കൊണ്ട് പറയിപ്പിക്കാൻ ബിജെപി ആസൂത്രണം ചെയ്തതിരിക്കുകയാണ്.
നുണകൾ പ്രചരിപ്പിച്ച് എല്ലാവരുടെയും മനോവീര്യം തകർക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്, അങ്ങനെ നിങ്ങളുടെ ആവേശവും ശ്രദ്ധയും കുറയുകയും വോട്ടെണ്ണൽ ദിവസം നിങ്ങൾ ഉണർന്ന് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അത് മുതലെടുത്ത് ബിജെപിക്ക് കൃത്രിമം ചെയ്യാൻ കഴിയുമെന്നും അഖിലേഷ് പറഞ്ഞു.
ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് വോട്ടെണ്ണലിൽ കൃത്രിമം നടത്താൻ ബിജെപി ശ്രമിക്കും. കോടതി സ്ഥാപിച്ച ക്യാമറകൾക്ക് മുന്നിൽ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഒരു നാണവും ഇല്ലാതിരുന്ന ബിജെപി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്തുതരം തട്ടിപ്പും നടത്തും, അതുകൊണ്ടാണ് ഈ വിഷയത്തിൽ നമ്മൾ ഇന്ത്യ മുന്നണി അതീവ ജാഗ്രത പുലർത്തേണ്ടത്. ബിജെപി കൊണ്ടുവരുന്ന എക്സിറ്റ് പോളുകളൊന്നും ഇന്ത്യ മുന്നണി പ്രവർത്തകരെ സ്വാധീനിക്കാതിരിക്കരുത്, പൂർണ്ണ ജാഗ്രത പാലിക്കുക, ആത്മവിശ്വാസം നിലനിർത്തുക, വിജയം നമുക്ക് ഒപ്പമാണെന്നും അദ്ദേഹം പ്രവർത്തകരോടായി വ്യക്തമാക്കിയ
അതിനിടെ അതേസമയം എക്സിറ്റ്പോളുകൾ തള്ളിക്കൊണ്ടാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ശശി തരൂർ രംഗത്തുവന്നു. എക്സിറ്റ്പോളുകൾ അശാസ്ത്രീയമെന്നും ശശി തരൂർ പറഞ്ഞു. ശരിക്കും ഫലം വരട്ടേയെന്നും തരൂർ പറഞ്ഞു. പുറത്ത് വന്ന ഭൂരിപക്ഷം സർവെകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. ശക്തമായ ത്രികേണ മത്സരം നടന്ന തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനായിരുന്നു ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥി.
എക്‌സിറ്റ് പോളുകളിൽ ബിജെപിയും മോദിയും
അതേസമയം പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്കും മോദിക്കും മൂന്നാമൂഴമാമ് പ്രവചിക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്, ജൻ കി ബാത്ത്, എൻഡിടിവി, ദൈനിക് ഭാസ്‌കർ തുടങ്ങി മിക്കവരും ബിജെപിക്ക് അനുകൂലമായ പ്രചവനം നടത്തിയപ്പോൾ ഒരു എക്‌സിറ്റ് പോൾ പോലും ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചില്ല.
350 സീറ്റിന് മുകളിൽ എൻഡിഎ സഖ്യത്തിന് നേടാൻ സാധിക്കുമെന്ന് ആറ് സർവേകൾ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 150 സീറ്റ് കടക്കാനാകില്ല. ഇന്ത്യാ ന്യൂസ് സർവേ പ്രകാരം 371 സീറ്റ് ബിജെപി നേടുമ്പോൾ 125 സീറ്റുകൾ ഇന്ത്യാ സഖ്യത്തിനും 47 സീറ്റുകൾ മറ്റുള്ളവയ്ക്കും ലഭിക്കും. റിപ്പബ്ലിക് ടിവി സർവേ പ്രകാരം 359 സീറ്റാണ് ബിജെപിക്ക് ലഭിക്കാൻ പോകുന്നത്. 154 സീറ്റ് ഇന്ത്യാ മുന്നണിക്കും 30 സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും.
റിപ്പബ്ലിക് ഭാരത്-മെട്രിസ് സർവേ പ്രകാരം 353 മുതൽ 368 വരെ സീറ്റ് ബിജെപിക്കും 118 മുതൽ 133 വരെ സീറ്റ് ഇന്ത്യാ മുന്നണിക്കും ലഭിക്കും. 43 മുതൽ 48 വരെ സീറ്റാണ് മറ്റുള്ളവയ്ക്ക്. എൻഡിടിവി സർവേ അനുസരിച്ച് 365 സീറ്റ് എൻഡിഎയ്ക്കും 142 സീറ്റ് ഇന്ത്യാ മുന്നണിക്കും 36 സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും. തെരഞ്ഞെടുപ്പിൽ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യത്തിന് വോട്ടാക്കാൻ സാധിച്ചില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എബിപി സർവേഫലം അനുസരിച്ച് കേരളത്തിൽ ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റ് കിട്ടാനാണ് സാധ്യത. യുഡിഎഫിന് 17 മുതൽ 19 വരെ സീറ്റുമെന്ന് സർവേ പ്രവചിക്കുമ്പോൾ എൽഡിഎഫിന് ഒരു സീറ്റ് പോലും ഇത്തവണ ലഭിക്കില്ല. ടൈംസ് നൗ സർവേ അനുസരിച്ച് 14 മുതൽ 15 വരെ സീറ്റ് കേരളത്തിൽ യുഡിഎഫിനും നാല് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും ലഭിക്കും. ന്യൂസ് 18 സർവേ പ്രകാരം 15 മുതൽ 18 വരെ സീറ്റാണ് കേരളത്തിൽ യുഡിഎഫിന് ലഭിക്കുക. ഇന്ത്യ ടുഡേ ആക്സിസ് സർവേ പ്രകാരം എൽഡിഎഫിന് 0 മുതൽ 1 സീറ്റ്, യുഡിഎഫിന് 17-18, എൻഡിഎയ്ക്ക് 2മുതൽ 3 വരെ എന്നിങ്ങനെയാണ് സർവേ.
എക്സിറ്റ് പോളുകളനുസരിച്ച് തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിനാണ് മേധാവിത്വം. 33 മുതൽ 37 വരെ സീറ്റ് ഡിഎംകെ സഖ്യത്തിന് ലഭിക്കും. രണ്ട് മുതൽ നാല് സീറ്റുവരെ എൻഡിഎയ്ക്ക് ലഭിക്കും. ന്യൂസ് 18 പോൾ പ്രകാരം തമിഴ്‌നാട്ടിൽ 1-3 സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നു. 8-11 സീറ്റ് കോൺഗ്രസിന്. 36-39 സീറ്റുകളിൽ ഇന്ത്യാമുന്നണി മേധാവിത്വം വഹിക്കും. 2019ലെ തെരഞ്ഞെടുപ്പിൽ 39 സീറ്റിൽ 38 സീറ്റിലും വിജയിച്ചത് ഡിഎംകെ സഖ്യമായിരുന്നു. ഇന്ത്യാടുഡേ ആക്സിസ് പ്രകാരം സംസ്താനത്ത് 26-30 സീറ്റുകൾ ഇന്ത്യാ മുന്നണിക്കും 1-3 സീറ്റ് എൻഡിഎയ്ക്കും ആറ് മുതൽ 8സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും.
കർണാടകയിൽ എക്സിറ്റ് പോളുകൾ എൻഡിഎ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ഇന്ത്യാ ടിവി പ്രവചനമനുരിച്ച് നാല് മുതൽ എട്ട് സീറ്റുകൾ ഇന്ത്യാമുന്നണിക്ക് ലഭിക്കുമ്പോൾ 19 മുതൽ 25 വരെ സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിക്കുന്നത്.മറ്റുള്ളവയ്ക്ക് പൂജ്യം. ജാൻ കി ബാത്ത് എക്‌സിറ്റ് പോൾ പ്രകാരം എൻഡിഎ 21 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 7 മുതൽ 5 വരെ സീറ്റുകൾ നേടും. ടിവി9 എക്സിറ്റ് പോൾ പ്രകാരം കർണാടകയിൽ 20 എണ്ണം എൻഡിഎയും എട്ട്സീറ്റുകൾ ഇന്ത്യാ മുന്നണിയും നേടും. ന്യൂസ് 18 പോൾ പ്രകാരം 23 മുതൽ 26 വരെ സീറ്റ് എൻഡിഎ നേടുമ്പോൾ 3 മുതൽ 7 വരെ മാത്രം സീറ്റുകളാണ് ഇന്ത്യാ മുന്നണി നേടുക.
അതേസമയം ബംഗാളിലും പശ്ചിമ ബംഗാളിൽ ബിജെപി മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ജൻ കി ബാത് ബിജെപിക്ക് 21 മുതൽ 26 സീറ്റുകളിൽ വിജയം പ്രവചിക്കുന്നു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 16 -18 സീറ്റുകളും കോൺഗ്രസിന് 0-2 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. 2019ൽ തൃണമൂലിന് അനുകൂലമായിരുന്ന കാറ്റ് ഇത്തവണ തിരിച്ചു വീശുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ന്യൂസ്-ഡി-ഡൈനാമിക്‌സ് ബിജെപിക്ക് 21 ഉം തൃണമൂലിന് 19 ഉം കോൺഗ്രസിന് രണ്ടു സീറ്റുകളിലും വിജയം പ്രവചിക്കുന്നു.
റിപ്പബ്ലിക് ഭാരത്-മാട്രൈസ് ബിജെപിക്ക് 21 - 25 സീറ്റുകളിൽ വിജയ സാധ്യതയും തൃണമൂൽ 16 - 20 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കുന്നു. 0-1 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ആർ ബംഗ്ല ബിജെപിക്ക് 22 സീറ്റും തൃണമൂലിന് 18 സീറ്റും പ്രവചിക്കുന്നു.
അതേസമയം ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലും വൻ മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കുന്നത്. യുപിയിലെ 80 സീറ്റിൽ 71 ലും എൻഡിഎ ജയിക്കുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. അതേസമയം, ഇന്ത്യ സഖ്യം ഏകദേശം 10 സീറ്റിൽ ഒതുങ്ങിയേക്കും. ബിഹാറിനും ബംഗാളിനും ഒപ്പം 7 ഘട്ടങ്ങളിലായാണ് ഉത്തർ പ്രദേശിൽ വോട്ടെടുപ്പ് നടന്നത്. 80 സീറ്റുള്ള യുപിയിൽ ജയിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മേൽക്കൈ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഡൽഹിയിലേക്കുള്ള റോഡ് ലക്നൗവിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറയുന്നത് തന്നെ യുപി ദേശീയ രാഷ്ട്രീയത്തിൽ വഹിക്കുന്ന സുപ്രധാന പങ്കു തന്നെയാണ് വ്യക്തമാക്കുന്നത്.
എക്സിറ്റ് പോൾ 2024
റിപ്പബ്ലിക് ഭാരത് പി മാർക്
എൻഡിഎ 359
ഇന്ത്യമുന്നണി 154
മറ്റുള്ളവർ 30
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ്
എൻഡിഎ 371
ഇന്ത്യമുന്നണി 125
മറ്റുള്ളവർ 10 20
റിപ്പബ്ലിക് ഭാരത് മാട്രീസ്
എൻഡിഎ 353- 368
ഇന്ത്യമുന്നണി 118-133
മറ്റുള്ളവർ 43-48
ജൻ കി ബാത്
എൻഡിഎ 362-392
ഇന്ത്യമുന്നണി 141-161;
മറ്റുള്ളവർ 10-20
ദൈനിക് ഭാസ്‌കർ
എൻഡിഎ : 281-350
ഇന്ത്യ: 145-201
മറ്റുള്ളവർ : 33-49
ന്യൂസ് നാഷൻ
എൻഡിഎ: 342-378
ഇന്ത്യ : 153-169
മറ്റുള്ളവർ :21-23
റിപ്പബ്ലിക് ടിവി പി മാർക്
എൻഡിഎ : 359
ഇന്ത്യ : 154
മറ്റുള്ളവർ : 30