- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക
ന്യൂഡൽഹി: നേരത്തെ അറിഞ്ഞ സർപ്രൈസ് ലിസ്റ്റിൽ മാറ്റമില്ലാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കെ മുരളീധീരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റിയപ്പോൾ, പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ മുരളീധരന് പകരം വടകരയിലിറങ്ങും, വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും.
കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും. തൃശൂർ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിങ് എംപിമാർ തന്നെ മത്സരിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതോടെയാണ് മുരളീധരനെ തൃശൂരിലേക്കു മാറ്റിയത്്. പത്മജയുടെ ബിജെപി പ്രവേശനത്തിലൂടെ സംഭവിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ചെറുക്കാൻ മുരളിയുടെ വരവ് സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
വടകരയിൽ നിന്ന് മുരളീധരൻ മാറിയതോടെ, മുൻ മന്ത്രി കൂടിയായ കെ കെ ശൈലജയെ നേരിടാൻ കരുത്തുറ്റ സ്ഥാനാർത്ഥി എന്ന നിലയിലാണ് യുവനേതാവും, എംഎൽഎയുമായ ഷാഫ് പറമ്പിലിനെ നിയോഗിച്ചത്. ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വസതിയിൽ ചേർന്ന നേതൃയോഗത്തിലാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കിയത്. യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം ശശി തരൂർ
ആറ്റിങ്ങൽ അടൂർ പ്രകാശ്
മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട ആന്റോ ആന്റണി
ആലപ്പുഴ കെ.സി വേണുഗോപാൽ
എറണാകുളം ഹൈബി ഈഡൻ
ഇടുക്കി ഡീൻ കുര്യാക്കോസ്
ചാലക്കുടി ബെന്നി ബഹ്നാൻ
തൃശൂർ കെ.മുരളീധരൻ
പാലക്കാട് വി. കെ ശ്രീകണ്ഠൻ
ആലത്തൂർ രമ്യ ഹരിദാസ്
കോഴിക്കോട് എം കെ രാഘവൻ
വടകര ഷാഫി പറമ്പിൽ
കണ്ണൂർ കെ.സുധാകരൻ
വയനാട് രാഹുൽ ഗാന്ധി
കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ