- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള 16 സ്ഥാനാർത്ഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് മണ്ഡിയിൽ നിന്ന് മത്സരിക്കും. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ മനീഷ് തിവാരി ചണ്ഡിഗഡിൽ നിന്ന് മത്സരിക്കും.
പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നാണ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. മണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥിയായ നടി കങ്കണ റണൗട്ടാണ് വിക്രമാദിത്യ സിങ്ങിന്റെ എതിരാളി. നിലവിൽ പഞ്ചാബിലെ അനന്ത്പുർ സാഹിബ് മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ് മനീഷ് തിവാരി. ചണ്ഡീഗഢിൽ ബിജെപി സിറ്റിങ് എംപി കിരൺ ഖേറിനെ മാറ്റി സഞ്ജയ് ടണ്ഡനെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. രാജ്കോട്ടിൽ പരേഷ് ധനാനിയാണ് സ്ഥാനാർത്ഥി.
ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാത്തിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് കോൺഗ്രസ് ശനിയാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും ഇതോടൊപ്പം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.