- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന് തങ്ങളുടെ ഒരു ലോക്‌സഭാ സ്ഥാനാർത്ഥിയെ കൂടി നഷ്ടമായി
ഭോപ്പാൽ: സൂററ്റിന് പിന്നാലെ ദിവസങ്ങൾക്കകം കോൺഗ്രസിന് തങ്ങളുടെ ഒരു ലോക്‌സഭാ സ്ഥാനാർത്ഥിയെ കൂടി നഷ്ടമായി. മധ്യപ്രദേശിലെ ഇൻഡോറിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് പിന്മാറി ബിജെപിയിൽ ചേർന്നത്.
മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വർഗ്ഗീയ ഇട്ട പോസ്റ്റിലൂടെയാണ് ഞെട്ടിക്കുന്ന വാർത്ത കോൺഗ്രസ് അറിഞ്ഞത്. സ്ഥാനാർത്ഥിയെ ഒരു കാറിൽ കൊണ്ടുപോകുന്ന ചിത്രവും ഉണ്ടായിരുന്നു പോസ്റ്റിനൊപ്പം. ' ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്റെയും സംസ്ഥാന അദ്ധ്യക്ഷൻ വി ഡി ശർമയുടെ നേതൃത്വത്തിലുള്ള ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു, വിജയവർഗീയ പോസ്റ്റിൽ പറഞ്ഞു.
इंदौर से कांग्रेस के लोकसभा प्रत्याशी श्री अक्षय कांति बम जी का माननीय प्रधानमंत्री श्री @narendramodi जी, राष्ट्रीय अध्यक्ष श्री @JPNadda जी, मुख्यमंत्री @DrMohanYadav51 जी व प्रदेश अध्यक्ष श्री @vdsharmabjp जी के नेतृत्व में भाजपा में स्वागत है। pic.twitter.com/1isbdLXphb
— Kailash Vijayvargiya (Modi Ka Parivar) (@KailashOnline) April 29, 2024
ബിജെപി നേതാക്കളോടൊപ്പമാണ് പത്രിക പിൻവലിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി എത്തിയത്. ബിജെപി എംഎൽഎ രമേഷ് മെൻഡോളയ്ക്കൊപ്പമാണ് അക്ഷയ് കാന്തി ബാം പത്രിക പിൻവലിക്കാനെത്തിയത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത നീക്കം. മെയ് 13ന് നാലാംഘട്ടത്തിലാണ് ഇൻഡോറിൽ വോട്ടെടുപ്പ്. സിറ്റിങ് എംപി ശങ്കർ ലാൽവാനിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. മൂന്നു മുൻ എംഎൽഎമാരടക്കം ഏതാനും പാർട്ടി പ്രവർത്തകർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയിരുന്നു അക്ഷയ് കാന്തി ബാമിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.
നേരത്തെ, ഗുജറാത്തിലെ സൂറത്ത് ലോക്‌സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി നാടകീയ ജയം നേടിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാണിയുമായി ഒത്തുകളിച്ചാണ് ബിജെപി ഇവിടെ എതിരില്ലാതെ വിജയം നേടിയത്. നിലേഷ് കുംഭാണിയുടെ പത്രിക തള്ളുകയായിരുന്നു. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയുടെയും പത്രിക തള്ളി. ഇതിന് പിന്നാലെ ഏഴ് സ്വതന്ത്രരും ബി.എസ്‌പിയുടെ സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചതോടെ മത്സരരംഗത്ത് ബിജെപിയുടെ മുകേഷ് ദലാൽ മാത്രം അവശേഷിക്കുകയായിരുന്നു.
കോൺഗ്രസിന് രണ്ടാമത്തെ തിരിച്ചടിയേറ്റതോടെ, ഇൻഡോറിലെ പ്രാദേശിക നേതാക്കൾ ബാമിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്തു. ബാം പത്രിക പിൻവലിക്കുമെന്നും വിശ്വസിക്കാൻ കൊള്ളില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രാദേശിക കോൺഗ്രസ് നേതാവ് ദേവേന്ദ്ര സിങ് പറഞ്ഞു. വർഷങ്ങളായി പാർട്ടിയെ സേവിച്ച തങ്ങളെ പോലുള്ളവർക്ക് ടിക്കറ്റ് നൽകാതെ ബാമിനെ പോലുള്ളവരെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി നേതാക്കളെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.