- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണ്ണാടകയിൽ സ്ഥാനാർത്ഥി ക്ഷാമം പരിഹരിപ്പിച്ച് ഡി കെയുടെ തന്ത്രം
ബംഗലൂരു: കേരളത്തിലടക്കം സ്ഥാനാത്ഥി ലിസ്റ്റിൽ കടന്നുകൂടാനായി കോൺഗ്രസ് നേതാക്കളുടെ കടിപിട നടക്കുമ്പോൾ, ഇങ്ങ് കർണ്ണാടകയിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രമുഖരായ കോൺഗ്രസ് നേതാക്കളെ കിട്ടാത്ത അവസ്ഥയാണ്. കാരണം, പ്രമുഖ നേതാക്കൾ എല്ലാം കർണ്ണാടകയിൽ മന്ത്രിമാർ ആണെന്നതായിരുന്നു കോൺഗ്രസ് അഭിമുഖീകരിച്ചിരുന്നു ഒരു പ്രശ്നം. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രമുഖ നേതാക്കളെല്ലാം ജയിച്ചു കയറിയതോടെയാണ് കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ക്ഷാമം ഉണ്ടായത്. എന്നാൽ ആരെയെങ്കിലും മത്സരിപ്പിച്ചാൽ പോര, മന്ത്രിമാരായ ഏഴു പ്രമുഖരെങ്കിലും ഇത്തവണ കളത്തിലിറങ്ങണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ തന്നെ കോൺഗ്രസ് ഏറ്റവും പ്രതീക്ഷവെക്കുന്ന സംസ്ഥാനം കർണ്ണാടകമാണ്. അതിനാൽ ജനപ്രിയരായ സ്ഥാനാർത്ഥികളെയിറക്കി സീറ്റുകൾ പിടിച്ചെടുക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.
എന്നാൽ ഹൈക്കമാൻഡിന്റെ ഈ നിർദ്ദേശം പ്രവർത്തികമായില്ല. കാരണം അടുത്ത തവണ കേന്ദ്രത്തിൽ മോദി സർക്കാർ തന്നെയാണ് വരികയെന്ന് ഈ നേതാക്കൾക്ക് നന്നായി അറിയാം. ഹൈക്കമാൻഡ് നിർദ്ദേശം പാലിച്ചിറങ്ങി മത്സരിച്ചാൽ ജയിക്കുന്നവർക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരും. കേന്ദ്രത്തിൽ വെറുമൊരു എം പി ആയി ഇരിക്കുന്നതിലും ഭേദം കർണാടകയിൽ മന്ത്രിയായിരിക്കുന്നതാണെന്നു മിക്കവർക്കും തിരിച്ചറിവുണ്ട്. അതുകൊണ്ടു തന്നെ ആരും രംഗത്തിറങ്ങാതെ ഇരിക്കയായിരുന്നു. അപ്പോഴാണ് കർണാടക ഉപമുഖ്യമന്ത്രിയും, പിസിസി അധ്യക്ഷനും, തന്ത്രങ്ങളുടെ ആശാനുമായ ഡി കെ ശിവകുമാർ ഒരു ഫോർമുല വെച്ചത്. അതോടെയാണ് കർണ്ണാടകയിലെ കോൺഗ്രസ് സ്ഥാനാത്ഥിക്ഷാമത്തിന് പരിഹാരമായത്.
നേതാക്കൾക്കുപകരം മക്കൾ
മന്ത്രിസഭാംഗങ്ങളായ ഏഴുപേരെങ്കിലും കളത്തിലിറങ്ങണമെന്ന, കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് സാക്ഷാൽ മല്ലികാർജുൻ ഖാർഗെ തന്നെ പാർട്ടി യോഗത്തിൽ ഓർമിപ്പിച്ചിരുന്നു.
മന്ത്രിമാരായ കെ ജെ ജോർജ്, സതീഷ് ജർക്കിഹോളി, ലക്ഷ്മി ഹെബ്ബാൾക്കർ, കൃഷ്ണ ഭൈരെ ഗൗഡ, ബാംഗ്ലൂർ ഡെവലപ്പ്മെന്റ് അഥോറിറ്റി ചെയർമാൻ എൻ എ ഹാരിസ് തുടങ്ങിയ ഏഴ് മന്ത്രിമാരോടാണ് സ്ഥാനാർത്ഥികുപ്പായമിടാൻ കോൺഗ്രസ് നിർദ്ദേശിച്ചത്. ഇവർ രംഗത്തിറങ്ങാൻ അറച്ച് നിൽക്കവെയാണ് ഡി കെ ഒരു നിർദ്ദേശം വെച്ചത്. "നിങ്ങൾ മത്സരിക്കേണ്ട. പകരം മക്കളെ ഇറക്കൂ. മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്കാറിയാം. ഇത്തവണ നിങ്ങൾ മക്കളെ ലോകസഭയിലേക്ക് ഇറക്കി ജയിപ്പിക്കു. അല്ലെങ്കിൽ മേലിൽ സീറ്റ് ചോദിച്ച് വരരുത്."- ഇതായിരുന്നു ഡി കെയുശട നിർദ്ദേശം. ഇനി അഥവാ മന്ത്രിമാർ ലോക്സഭയിൽ മത്സരിച്ചു ജയിക്കുകയാണെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ മക്കൾക്ക് സീറ്റു നൽകുമെന്നും ജയം ഉറപ്പാക്കി നിയമസഭാംഗമാക്കുമെന്നും ഡികെ ഉറപ്പു നൽകി. ഇതോടെയാണ് ചിത്രം മാറിയത്.
കർണാടകയിലെ 17 സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ഇന്നലെ പുറത്തിറക്കിയപ്പോൾ അതിൽ അഞ്ച് മന്ത്രിമാരുടെ മക്കളുണ്ട്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബാംഗ്ലൂർ സൗത്ത്) , പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ (ബെൽഗാം), കാർഷിക വിപണന മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത (ബി. ഗൾകോട്ട) ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബീദാർ) എന്നിവരാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മക്കളെ ജയിപ്പിക്കുക നേതാക്കളുടെ ബാധ്യതയായതോടെ അവർ കഷ്ടപ്പെട്ട് പണിത് ജയിപ്പിക്കുമെന്നാണ് ഡി കെ യുടെ വിലയിരുത്തൽ. ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചേക്കാവുമെന്ന മണ്ഡലങ്ങളാണ് മന്ത്രിമാരുടെ മക്കൾ മത്സരിക്കാനിറങ്ങുന്ന എല്ലാ മണ്ഡലങ്ങളും. മന്ത്രിമാർ നേരിട്ടിറങ്ങി ഇവിടെ പ്രചാരണപരിപാടികൾക്ക് ചുക്കാൻ പിടിക്കും. ജയത്തിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്നും ഒറ്റ സീറ്റുപോലും നഷ്ടപ്പെടുത്തരുതെന്നും കെപിസിസി നേതൃത്വം മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 17 സ്ഥാനാർത്ഥികളെലാണ് കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിച്ചത്. നേരത്തെ എഴുപേരെ പ്രഖ്യാപിച്ചിരുന്നു. 28 ലോക്‌സഭ സീറ്റുകളുള്ള കർണാടകയിൽ ഇനി 4 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്
പാർട്ടിയിൽ സമ്പൂർണ്ണ ഐക്യം
എല്ലാ നേതാക്കളുടെയും ആളുകൾക്ക് സീറ്റ് ലഭിച്ചതോടെ കോൺഗ്രസ് പാർട്ടിയിൽ സമ്പുർണ്ണ ഐക്യമാണ് വന്നിരിക്കുന്നത്. എന്നാൽ ബിജെപിയുടെ കാര്യത്തിൽ അങ്ങനെ അല്ല സ്ഥിതി. അവിടെ മൂൻ മുഖ്യമന്ത്രിമാർവരെ ഉടക്കി നിൽക്കയാണ്.
നേരത്തെ ബിജെപിയിൽനിന്ന് ഉടക്കി നിൽക്കുന്ന സദാനന്ദഗൗഡയെയും, ഈശ്വരപ്പയെയും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. ഇരുവരുമായും ഡി കെ ശിവകുമാർ ചർച്ച നടത്തിയിരുന്നു. പക്ഷേ കോൺഗ്രസിലേക്ക് തൽക്കാലം ഇല്ല എന്നാണ് സദാനന്ദഗൗഡ അടക്കമുള്ളവരുടെ നിലപാട്. മൈസൂർ - കുടക് മണ്ഡലം കോൺഗ്രസ് ഒഴിച്ചിട്ടത് സദാനന്ദഗൗഡയെ പ്രതീക്ഷിച്ചായിരുന്നു. അതുപോലെ മാണ്ഡ്യയിൽ ബിജെപിയുമായി പിണങ്ങിയിരിക്കുന്ന നടി സുമലതയേയും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. സുമലതയുടെ കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല.
എന്നാൽ ബിജെപി വിട്ട് കോൺഗ്രസിൽ എത്തുകയും വീണ്ടും മടങ്ങുകയും ചെയ്ത ജഗദീഷ് ഷെട്ടാറിന്റെ അനുഭവം വച്ച് ബിജെപിയിലെ അസംതൃപ്തർക്ക് സീറ്റുനൽകുന്നതിൽ മുഖ്യമന്ത്രല സിദ്ധരാമയ്യക്ക് വിയോജിപ്പുണ്ടായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ഡി കെ തന്ത്രങ്ങളുമായി മുന്നോട്ട് പോയത്. കഴിഞ്ഞതവണ 28 ൽ 1 സീറ്റു മാത്രമായിരുന്നു കോൺഗ്രസിന് അന്ന് കിട്ടിയത്. ഇത്തര സംസ്ഥാന ഭരണംകൂടി കൈയിലുള്ളതിനാൽ പകുതി സീറ്റ് എങ്കിലും നിഷ്പ്രയാസം കോൺഗ്രസിന് പിടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.