- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യങ്ങൾ വാരിവിതറിയുള്ള ആം ആദ്മി രാഷ്ട്രീയത്തെ ബിജെപി കേഡർ അതിജീവിക്കുമോ? പതിനഞ്ച് വർഷമായി ബിജെപി ഭരിക്കുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ കെജ്രിവാൾ വിജയിച്ചു കയറുമോ? തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് മത്സരം; 132 സീറ്റിൽ ബിജെപി മുന്നിൽ, എ.എ.പി 112 സീറ്റിൽ; ചിത്രത്തിൽ ഇല്ലാതെ അഞ്ച് സീറ്റുകളിൽ മാത്രമായി കോൺഗ്രസും
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മിയും ബിജെപിയും തന്നിൽ ഇഞ്ചോടിഞ്ച് മത്സരം. ആദ്യഫല സൂചന പ്രകാരം ബിജെപി 132 സീറ്റുകളിലും എ.എ.പി 112 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 5 സീറ്റിൽ മുന്നിട്ടുനിൽക്കുന്നുണ്ട്. ഇതോടെ മത്സരം കടുക്കുമെന്ന സൂചനകളാണ് പുരത്തുവരുന്നത്. കഴിഞ്ഞ 15 വർഷമായി ബിജെപിയാണ് ഇവിടങ്ങളിൽ ഭരിക്കുന്നത്.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 250 വാർഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബിജെപിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബിജെപിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർത്ഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർത്ഥികളുമാണുള്ളത്. ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബിജെപിയാണ് ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാർ ഒറ്റ മുൻസിപ്പൽ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകൾ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാർട്ടികൾ.
ഡൽഹിയിലെ മാലിന്യപ്രശ്‌നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വിമർശനം ആംആദ്മി പാർട്ടി ഉയർത്തിയപ്പോൾ മന്ത്രി സതേന്ദ്രജെയിനിന്റെ ജയിൽ വീഡിയോകൾ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയർത്തിയത്. ആം ആദ്മിയുടെ സൗജന്യങ്ങൾ നൽകിയുള്ള രാഷ്ട്രീയത്തെ ബിജെപി എതിർത്തപ്പോൾ ജനങ്ങൾക്കായുള്ള സൗജന്യങ്ങളെ കൂടുതൽ ചൂണ്ടിക്കാട്ടുകയാണ് ആപ്പ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ