- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണ്ണാടകയിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം; ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം; കിങ് മേക്കറാകാനുള്ള സീറ്റ് ജെഡിഎസ് പക്ഷത്ത് എത്തുമെന്നും സൂചനകൾ; കർണ്ണാടകയിൽ ഫലം പ്രവചനാതീതം; വ്യക്തമായ ചിത്രം 10 മണിയോടെ; കുതിരക്കച്ചവടത്തിന് വീണ്ടും സാധ്യതകൾ; എല്ലാവരും പ്രതീക്ഷയിൽ
കർണ്ണാടകയിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം; ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം; കിങ് മേക്കറാകാനുള്ള സീറ്റ് ജെഡിഎസ് പക്ഷത്ത് എത്തുമെന്നും സൂചനകൾ; കർണ്ണാടകയിൽ ഫലം പ്രവചനാതീതം; വ്യക്തമായ ചിത്രം 10 മണിയോടെ; കുതിരക്കച്ചവടത്തിന് വീണ്ടും സാധ്യതകൾ; എല്ലാവരും പ്രതീക്ഷയിൽ
ബംഗ്ലൂരു: കർണ്ണാടകയിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം. ആദ്യ ഫല സൂചനകൾ പ്രവചനാതീതമാണ്. തൂക്കു സഭയുടെ സൂചകളാണ് ആദ്യം പുറത്തു വരുന്നത്. നഗര മേഖലയിലെ ഫലമാണ് ആദ്യം പുറത്തു വരുന്നത്. പത്ത് മണിയോടെ മാത്രമേ വ്യക്തമായ ചിത്രം പുറത്തു വരൂ. ജെഡിഎസും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. കർണാടകയുടെ രാഷ്ട്രീയഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം.
കർണ്ണാടകയിൽ ഫലം ഇങ്ങനെ
ബിജെപി-83
കോൺഗ്രസ്-83
ജെഡിഎസ്-14
മറ്റുള്ളവർ-1
രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോൺഗ്രസും ബിജെപിയും തമ്മിൽ.പോസ്റ്റൽ ബാലറ്റുകൾ ആദ്യവും തുടർന്ന് വോട്ടിങ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 36 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 73.19 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.കൂടുതൽ എക്സിറ്റ് പോൾ സർവേകളും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.
എന്നാൽ, ചില സർവേകൾ തൂക്കുസഭയാണ് പ്രവചിച്ചത്. ബിജെപി.ക്കും കോൺഗ്രസിനും ഭൂരിപക്ഷമില്ലാതെവന്നാൽ സർക്കാർ രൂപവത്കരണത്തിൽ ജെ.ഡി.എസിന്റെ നിലപാട് നിർണായകമാകും. ഉത്തർപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒഡീഷയിലെ ഒരിടത്തും പഞ്ചാബിലെ ജലന്ധർ ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.
മറുനാടന് ഡെസ്ക്