തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ മുന്നേറ്റം. 16 സീറ്റുകൾ യുഡിഎഫ് മുന്നേറ്റമാണ്. നാലിടത്ത് ബിജെപി. ഒൻപതിടത്ത് ഇടതുപക്ഷവും. അതായത് 31 വാർഡുകളിലെ ഫല സൂചന പുറത്തു വരുമ്പോൾ 20 സീറ്റിൽ പ്രതിപക്ഷത്തിനാണഅ മുൻതൂക്കം. രണ്ട് സീറ്റിൽ സ്വതന്ത്രരാണ് മുന്നിലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിലെ വിവരങ്ങൾ വിശദീകരിക്കുന്നു. നവ കേരള സദസ്സുമായി മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുമ്പോഴാണ് ഈ ഫലം. തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഇടതുപക്ഷത്തിന് വമ്പൻ തിരിച്ചടിയുണ്ടാകുന്നത്. ശക്തികേന്ദ്രങ്ങളിൽ ബിജെപിയും സ്ഥിതി നിലനിർത്തുന്നു.

14 ജില്ലകളിലായി ഒരു ജില്ല പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതിൽ 47 പേർ സ്ത്രീകളായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളും വാർഡുകളും

തിരുവനന്തപുരം: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ 9- മണമ്പൂർ

കൊല്ലം: തഴവാ ഗ്രാമ പഞ്ചായത്തിലെ 18-കടത്തൂർ കിഴക്ക്, പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15- മയ്യത്തുംകര, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20- വിലങ്ങറ, കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ 08-വായനശാല

പത്തനംതിട്ട: മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12- കാഞ്ഞിരവേലി, റാന്നി ഗ്രാമ പഞ്ചായത്തിലെ 07- പുതുശ്ശേരിമല കിഴക്ക്

ആലപ്പുഴ: കായംകുളം നഗരസഭയിലെ 32- ഫാക്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01- തിരുവൻവണ്ടൂർ

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11- കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01- ആനക്കല്ല്, 04- കൂട്ടിക്കൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10- അരീക്കര, തലനാട് ഗ്രാമ പഞ്ചായത്തിലെ 04- മേലടുക്കം

ഇടുക്കി: ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ 10- മാവടി, കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07- നെടിയകാട്

എറണാകുളം: വടവുകോട്-പുത്തൻ കുരിശ് ഗ്രാമ പഞ്ചായത്തിലെ 10- വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13- കോരങ്കടവ്

തൃശ്ശൂർ: മാള ഗ്രാമ പഞ്ചായത്തിലെ 14- കാവനാട്

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24- വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07- പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06- കണ്ണോട്, പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ 14- തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ 11- പള്ളിപ്പാടം, ജി.90 വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 06- അഞ്ചുമൂർത്തി

മലപ്പുറം: ഒഴൂർ ഗ്രാമ പഞ്ചായത്തിലെ 16- ഒഴൂർ

കോഴിക്കോട്: വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14- കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16- ചല്ലി വയൽ, മടവൂർ ഗ്രാമ പഞ്ചായത്തിലെ 05- പുല്ലാളൂർ, മാവൂർ ഗ്രാമ പഞ്ചായത്തിലെ 13- പാറമ്മൽ

വയനാട്: മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 03- പരിയാരം

കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10- ചൊക്ലി

കാസർഗോഡ്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22- കോട്ടക്കുന്ന്