- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
തിരുവനന്തപുരം: കേരളത്തിൽ കനത്ത പോളിങ് ഉണ്ടാകുമെന്ന സൂചന. ആദ്യ മണിക്കൂറിൽ ശതമാന കണക്ക് 12.26 ആണ്. ആറ്റിങ്ങലിൽ 13.29 ആണ് ശതമാനം. ആലപ്പുഴയിൽ 13.15 ശതമാനവും. രണ്ടിടത്തും അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സാധാരണ വോട്ടിങ് ശതമാനം കുറയാറുള്ള തിരുവനന്തപുരത്ത് അതിശക്തമായ പോളിംഗാണ്.
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും ആറ്റിങ്ങലിലും പത്തനംതിട്ടയിലും ആളപ്പുഴയിലും തൃശൂരും പാലക്കാടും കനത്ത പോളിംഗാണുള്ളത്. വടകരയിൽ 11.34 ശതമാണ് പോളിങ്. എന്നാൽ വടകരയിലും പോളിങ് ബൂത്തിൽ നീണ്ട ക്യൂവാണുള്ളത്. അതുകൊണ്ട് തന്നെ ഇവിടേയും പോളിങ് ഉയരും. ഒൻപത് മണ്ഡലങ്ങളിൽ 12 ശതമാനത്തിന് മുകളിൽ രണ്ടു മണിക്കൂറു കൊണ്ട് വോട്ടിങ് ശതമാനം എത്തി.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം(രാവിലെ 9.15)
സംസ്ഥാനം-12.26
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-12.04
2. ആറ്റിങ്ങൽ-13.29
3. കൊല്ലം-12.20
4. പത്തനംതിട്ട-12.75
5. മാവേലിക്കര-12.76
6. ആലപ്പുഴ-13.15
7. കോട്ടയം-12.52
8. ഇടുക്കി-12.02
9. എറണാകുളം-12.30
10. ചാലക്കുടി-12.78
11. തൃശൂർ-12.39
12. പാലക്കാട്-12.77
13. ആലത്തൂർ-12.13
14. പൊന്നാനി-10.65
15. മലപ്പുറം-11.40
16. കോഴിക്കോട്-11.71
17. വയനാട്-12.77
18. വടകര-11.34
19. കണ്ണൂർ-12.62
20. കാസർഗോഡ്-11.88
20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടർമാർ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ടകൃൂ ദൃശ്യമാണ്. ആദ്യമണിക്കൂറിൽ സംസ്ഥാനത്ത് 6.5 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതു പിന്നീട് കുതിച്ചുയർന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും പുതിയത് എത്തിച്ച് വോട്ടിങ് ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിക്കഴിഞ്ഞു. രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്‌പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.
പ്രശ്‌നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 - ബാലറ്റ് യൂണിറ്റുകൾ, 30,238 - കൺട്രോൾ യൂണിറ്റ്, 32,698 - വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്‌ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മെയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ അന്ന് വിധിയെഴുതും.