- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് രണ്ടു മണിക്ക് 46.02 ശതമാനം പോളിങ്
തിരുവനന്തപുരം: നട്ടുച്ചയ്ക്ക് തെക്കൻ കേരളത്തിൽ വോട്ടിങ് മന്ദതയിൽ. എന്നാൽ ഉച്ച ചൂടിയിലും വടക്ക് വോട്ടിങ് ശതമാനം ഉയർന്നു. കാസർഗോഡും കണ്ണൂരും വയനാടും പാലക്കാടും അതിശക്തമായ പോളിംഗാണ് ഉച്ചയ്ക്കും നടന്നത്. കണ്ണൂരിൽ 48.35 ശതമാനം പേർ വോട്ട് ചെയ്തു.
ആറ്റിങ്ങലിനെ പോളിങ് കണക്കിൽ കണ്ണൂർ പിന്തള്ളി. കേരളത്തിലെ വോട്ടിങ് ശതമാനം 46.02 ആണ്. കാസർഗോഡും 47.39 ശതമാനമാണ് വോട്ടിങ് ശതമാനം. പാലക്കാടും മികച്ച രീതിയിൽ വോട്ടിങ് നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ത്രികോണ പോരിന് സമാനമായ ആവേശം പോളിംഗിൽ കാണാനില്ല. എന്നാൽ തീരമേഖലയിൽ വലിയ ക്യൂകൾ ദൃശ്യമാണ്. അതിനിടെ പരമാവധി വോട്ടർമാരെ എല്ലാ മണ്ഡലത്തിലും ബൂത്തിലെത്തിക്കാൻ മുന്നണികളും സജീവമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം-ഉച്ചകഴിഞ്ഞ് 2.15 മണിക്ക്
സംസ്ഥാനം-46.02
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-44.66
2. ആറ്റിങ്ങൽ-47.23
3. കൊല്ലം-44.72
4. പത്തനംതിട്ട-44.96
5. മാവേലിക്കര-45.20
6. ആലപ്പുഴ-48.34
7. കോട്ടയം-45.42
8. ഇടുക്കി-45.17
9. എറണാകുളം-45.18
10. ചാലക്കുടി-47.93
11. തൃശൂർ-46.88
12. പാലക്കാട്-47.88
13. ആലത്തൂർ-46.43
14. പൊന്നാനി-41.53
15. മലപ്പുറം-44.29
16. കോഴിക്കോട്-45.92
17. വയനാട്-47.28
18. വടകര-45.73
19. കണ്ണൂർ-48.35
20. കാസർഗോഡ്-47.39