- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിനും ഈ ജനവിധി നിർണ്ണായകം
തിരുവനന്തപുരം: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിനും നിർണ്ണായകമാണ്. 20 സീറ്റിൽ 20ഉം കോൺഗ്രസ് ജയപ്രതീക്ഷയിൽ. തൃശൂരും വടകരയും തിരുവനന്തപുരവും ആറ്റിങ്ങലിലും ആരു ജയിക്കുമെന്നതാണ് നിർണ്ണായകം. അഞ്ചു സീറ്റുകളിൽ ജയിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. തിരുവനന്തപുരത്തും തൃശൂരും ബിജെപിയും കണ്ണുവയ്ക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ കൂടി അനുകൂലമായതോടെ 16-17 സീറ്റുകളോ കൂടുതലോ യുഡിഎഫ് പ്രതീക്ഷിക്കുന്നു.
ഏറ്റവും കുറഞ്ഞത് 4-5 സീറ്റുകൾ ലഭിക്കുമെന്നും ഉള്ള കണക്കുകൂട്ടലിലാണ് എൽഡിഎഫ്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന ബിജെപിക്ക് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പ്രതീക്ഷ പകരുന്നു. പതിനാറു സീറ്റോ കൂടുതലോ നേടാൻ കഴിഞ്ഞാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പു തോൽവികൾക്കു ശേഷമുള്ള യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവായി മാറും. പ്രതീക്ഷിച്ച വിജയത്തിനു സാധിച്ചില്ലെങ്കിൽ സംസ്ഥാനത്തെ രാഷ്ട്രീയ ബലാബലത്തിൽ യുഡിഎഫിൽ പ്രതിസന്ധിയാകും. കോൺഗ്രസിൽ പൊട്ടിത്തെറികളും.
കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ മാത്രമാണു ജയിച്ചത് എന്നതിനാൽ അത് 5 എങ്കിലുമായി വർധിപ്പിക്കാനായാൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കും നേട്ടമാകും. വോട്ടുശതമാനം കഴിഞ്ഞ തവണത്തെ 35.1 ശതമാനത്തിൽ നിന്നു താഴുകയും സീറ്റ് തീരെ കുറയുകയും ചെയ്താൽ, ഭരണവിരുദ്ധ വികാരമാണു കാരണം എന്ന വിമർശനം ശക്തമാകും. എൽഡിഎഫിന്റെ വോട്ടുകൾ ബിജെപി ചോർത്തിയെന്ന വിശകലനവും വരും. കേരളത്തിൽ അക്കൗണ്ട് തുറക്കാനായാൽ ബിജെപിക്കു ചരിത്ര നേട്ടമാകും. വടകരയിലും തൃശൂരും ആരു ജയിക്കുമെന്നും നിർണ്ണായകമാണ്.
കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ഇതും കേരളത്തിൽ ആർക്ക് കൂടുതൽ നേട്ടമുണ്ടാക്കുമെന്നതിൽ നിർണ്ണായകമായി മാറും. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും ഈ തിരഞ്ഞെടുപ്പ് എന്ന വാദവും ശക്തമാണ്.