- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമദൂരമെന്ന് സുകുമാരൻ നായർ; എങ്ങും വോട്ട് ചെയ്യാൻ നീണ്ട നിര
കൊച്ചി: പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്യാൻ തുടങ്ങി. എറണാകുളം മണ്ഡലത്തിലെ പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന വോട്ട് ചെയ്തു. യുഡിഎഫ് 20 ഇൽ 20 സീറ്റും നേടുമെന്ന് വി ഡി സതീശൻ.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് ഇടതു കൺവീനർ ഇപി ജയരാജൻ പറഞ്ഞു. തനിക്കെതിരെ നടന്നത് കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്നുള്ള ഗൂഢാലോചനയാണെന്നും പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജയരാജൻ വിശദീകരിച്ചു. ആസൂത്രിത ഗൂഢാലോചനയാണ് ഇതെന്നും ഇപി പറഞ്ഞു.
പാണക്കാട് സാദിഖലി ങ്ങൾ,പി കെ കുഞ്ഞാലികുട്ടി എന്നിവർ പാണക്കാട് സി കെ എം എംൽ പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി - കോട്ടക്കൽ ആമപ്പാറ എഎൽപി സ്‌കൂളിലെ 31 ആം നമ്പർ ബൂത്തിൽ ആദ്യ വോട്ടറായി യുഡിഎഫ് സ്ഥാനാർത്ഥി എം പി അബ്ദുസമദ് സമദാനി വോട്ട് ചെയ്തു. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മണപുള്ളിക്കാവ് എൽപി സ്‌കൂളിൽ വോട്ട് ചെയ്തു.
ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ താമരശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഇരുപത്തി അഞ്ചാം നമ്പർ ബൂത്തിൽ വോട്ടു ചെയ്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിൽ വോട്ട് ചെയ്തു. സമദൂരത്തിലാണ് എൻ എസ് എസ് എന്ന് സുകുമാരൻ നായർ പ്രതികരിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയാകണം വോട്ടെന്നും പറഞ്ഞു. എന്നാൽ ഇത് ബിജെപിക്ക് എതിരല്ലെന്നും കൂട്ടിച്ചേർത്തു. കേരളത്തിൽ താമര വിരിയുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയും പ്രതികരിച്ചു.
പല ബൂത്തുകളിലും നീണ്ട നിരയാണ് രാവിലെ തന്നെ. സ്ത്രീകളുടെ നീണ്ട നിരയും കാണാം. അതിശക്തമായ ഉഷ്ണമുണ്ടായേക്കാമെന്ന നിഗമനത്തിൽ പാലക്കെട്ടെ വോട്ടർമാരും രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ എത്തിയിട്ടുണ്ട്. ചില സ്ഥലത്ത് വോട്ടിങ് മിഷിന് തകരാറുണ്ടായി. ഇതെല്ലാം അതിവേഗം പരിഹരിക്കാൻ ശ്രം നടന്നു.
പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടർന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻ നടപടി തുടങ്ങി. ഈ മാതൃകയാണ് എല്ലായിടത്തും ചെയ്യുക. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും വോട്ടിങ് മെഷീൻ തകരാറ് സംഭവിച്ചു. കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്പർ ഒന്നിൽ വോട്ടിങ് മെഷീൻ തകരാറുണ്ടായി.
കോഴിക്കോട് നടക്കാവ് സ്‌കൂൾ 51, 53 ബൂത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറിലായി. മോക്ക് പോളിനിടെയാണ് തകരാറ് കണ്ടെത്തിയത്. മെഷീൻ മാറ്റുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്പർ ബൂത്തിൽ വിവിപാറ്റിന് തകരാറ് കണ്ടെത്തി. ഇതേതുടർന്ന് മെഷീൻ മാറ്റി. വലിയ പോളിങ് ശതമാനം ഇത്തവണ ഉയരുമെന്നാണ് സൂചന.