- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ്: വ്യാജ വാർത്ത സൃഷ്ടിക്കുന്നവർ കുടുങ്ങും
ന്യൂഡൽഹി: ഡിജിറ്റൽ യുഗത്തിൽ വ്യാജ വിവര പ്രചാരണം ചെറുക്കുക സങ്കീർണമെങ്കിലും അവയെ മുളയിലെ നുള്ളാൻ ഈ തിരഞ്ഞെടുപ്പിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.
വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളിലും നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വാർത്തകളിലൂടെയോ പ്രചാരണങ്ങളിലൂടെയോ സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാകാൻ അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
പരസ്യം വാർത്തയായി നൽകുകയോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചാരണം നടത്തുകയോ ചെയ്യരുതെന്നും കമ്മീഷൻ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്വത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പാക്കണം. സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്. വ്യാജ വാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.