- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭ തിരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർത്ഥി പട്ടികയായി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ20മണ്ഡലങ്ങളിൽ194സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിങ്കളാഴ്ച3മണി വരെയായിരുന്നു സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ10സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികളുള്ളത്(14).ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരും(5).കോഴിക്കോട്13ഉം കൊല്ലത്തും കണ്ണൂരും12വീതം സ്ഥാനാർത്ഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള194സ്ഥാനാർത്ഥികളിൽ25പേർ സ്ത്രീകളാണ്. പുരുഷന്മാർ169.ഏറ്റവുമധികം വനിത സ്ഥാനാർത്ഥികളുള്ളത് വടകര മണ്ഡലത്തിലാണ്.4പേർ.
തിരുവനന്തപുരം,മാവേലിക്കര,ഇടുക്കി,ചാലക്കുടി,തൃശൂർ,പാലക്കാട്,മലപ്പുറം,വയനാട്,വടകര എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചത്. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറായതോടെ സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങി.
ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർത്ഥികളുടെ എണ്ണം:
തിരുവനന്തപുരം12(പിൻവലിച്ചത്1),
ആറ്റിങ്ങൽ7(0),
കൊല്ലം12(0),
പത്തനംതിട്ട8(0),
മാവേലിക്കര9(1),
ആലപ്പുഴ11(0),
കോട്ടയം14(0),
ഇടുക്കി7(1),
എറണാകുളം10(0),
ചാലക്കുടി11(1),
തൃശൂർ9(1),
ആലത്തൂർ5(0),
പാലക്കാട്10(1),
പൊന്നാനി8(0),
മലപ്പുറം8(2),
വയനാട്9(1),
കോഴിക്കോട്13(0),
വടകര10(1),
കണ്ണൂർ12(0),
കാസർകോട് 9(0).