കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ പ്രമുഖ നേതാക്കൾ മണ്ഡലത്തിലെ സ്വന്തം ഗ്രാമത്തിലെ ബൂത്തുകളിൽ വോട്ട് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിലെ പിണറായി ആർസി അമല ബിയുപി സ്‌കൂളിൽ വോട്ട് ചെയ്യും. ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ അഴീക്കോട് അക്ലിയത്ത് എൽപി സ്‌കൂളിലും, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിലും സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പള്ളിയാംമൂല എൽപി സ്‌കൂളിലും വോട്ട് ചെയ്യും.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൊറാഴ സി.എച്ച് കമ്മാരൻ സ്മാരക എ യു പി സ്‌കൂളിൽ വോട്ട് ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് തലശ്ശേരി തിരുവങ്ങാട് വലിയമാടാവ് ബേസിക് യുപി സ്‌കൂളിൽ വോട്ട് ചെയ്യും. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി
എം.ആർ. സുരേഷ് അയ്യൻകുന്ന് പഞ്ചായത്തിലെ മുറിയാംപറമ്പ് ദേവസ്വം എൾപി സ്‌ക്കൂളിലെ 23ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.

എൻഡിഎ സ്ഥാനാർത്ഥി സി. രഘുനാഥ് കണ്ണൂർ സെന്റ് തേരേസാസിലും എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ പെരളശ്ശേരി എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ കിഴുന്നയിലും വോട്ട് ചെയ്യും. വടകര ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണൻ രാവിലെ ഏഴ് മണിക്ക് കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കടമേരി എൽപി സ്‌ക്കൂളിൽ ബൂത്ത് നമ്പർ 39 ൽ കുടുംബങ്ങളോടത്ത് വോട്ട് ചെയ്യും.

എൽഡിഎഫ് തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ - കക്കാട്
ഗവ. യുപി സ്‌കൂൾ -ബൂത്ത് നമ്പർ 148- കാലത്ത് 7 മണിക്ക് വോട്ട് രേഖപ്പെടുത്തും. കണ്ണൂർ രുപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല രാവിലെ 9 മണിക്ക് ചൊവ്വ ഹൈസ്‌കൂളിലെ 97 -ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റും റജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി രാവിലെ 8 മണിക്ക് കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ പെട്ട കല്ല്യാശ്ശേരി അസംബ്ലി മണ്ഡലത്തിൽ കടന്നപ്പള്ളിയിലെ ചെറുവിച്ചേരി ഗവ: എൽ.പി സ്‌കൂളിലെ 47ാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തും