തൃശൂർ: കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും എൽഡിഎഫ്. സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനും തൃശൂരിലാണ് വോട്ട്. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനു വട്ടിയൂർക്കാവിലാണ് വോട്ട്. കെ മുരളീധരൻ വട്ടിയൂർക്കാവ് കാവടിയാർ വാർഡിലെ ജവഹർ നഗർ സ്‌കൂളിലെ 86-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക.

വി എസ് സുനിൽ കുമാർ രാവിലെ ഏഴിന് മുറ്റിച്ചൂർ എ.എൽപി സ്‌കൂളിലെ 29-ാം നമ്പർ ബൂത്തിലും സുരേഷ് ഗോപി മുക്കാട്ടുകര സെന്റ് ജോർജ് സി.എൽ.പി. സ്‌കൂളിലെ 115-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്യും. സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധിക, ഭാര്യാമാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരുമുണ്ടാകും. രാവിലെ 6.30നാണ് അദ്ദേഹം പോളിങ് സ്റ്റേഷനിലെത്തുക.

പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലാണു പത്മജ വേണുഗോപാലിന് വോട്ട്. മന്ത്രി കെ രാജൻ അന്തിക്കാട് ഹൈസ്‌കൂളിൽ വോട്ട് ചെയ്യും. തൃആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മുൻ മെത്രാപ്പൊലീത്ത മാർ ജേക്കബ് തൂങ്കുഴി, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ രാവിലെ ഒമ്പതിനു തൃശൂർ സെന്റ് ക്ലെയേഴ്സ് സ്‌കൂളിൽ വോട്ട് ചെയ്യും.