- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ വിജയം അടിച്ചുപൊളിക്കാൻ ഒരുങ്ങി ബിജെപി
തിരുവനന്തപുരം: എക്‌സിറ്റ് പോളുകളിൽ ഭൂരിപക്ഷവും പ്രവചിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ്. യുഡിഎഫിന് 16 മുതൽ 18 വരെ സീറ്റുകൾ. ഇടതുമുന്നണിക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ. എൻഡിഎക്ക് കേരളത്തിൽ ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ, എന്നിങ്ങനെയാണ് പ്രവചനം. വോട്ട് വിഹിതത്തിൽ യുഡിഎഫ് 41%, എൽഡിഎഫ് 29% ശതമാനം, എൻഡിഎ 27% ശതമാനം നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.
എൽഡിഎഫ്-എൻഡിഎ വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനമാണ് എന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങളിലെ പ്രത്യേകത. മൂന്ന് സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കപ്പെടുന്നത്. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ. കൂടുതൽ സാധ്യത തൃശൂരിൽ സുരേഷ് ഗോപിക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം തൃശൂരിൽ എത്തി ഉയർത്തിയ ആവേശം വോട്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷകൾ വാനോളം ഉയർന്നതോടെ, കേരളത്തിൽ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാൻ ബിജെപി. നേതൃത്വവും തയ്യാറെടുക്കുകയാണ്. ലഡ്ഡുവിനും കേക്കിനും ഓർഡർ നല്കി കഴിഞ്ഞു. കേരളത്തിലെ വിജയം ആഘോഷിക്കാൻ തന്നെയാണ് ഒരുക്കമെന്ന് ബിജെപി. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി പറഞ്ഞു.
തങ്ങളുടെ നിഗമനം ശരിവെക്കുന്ന തരത്തിലാണ് എക്സിറ്റ് പോളുകളെന്നാണ് ബിജെപി. നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന സജീവ പ്രതീക്ഷ നേതൃത്വത്തിനുണ്ട്. പ്രധാനനേതാക്കളെല്ലാം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ തിരുവനന്തപുരത്ത് തുടരുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നും സി. ശിവൻകുട്ടി അറിയിച്ചു. പുതിയ സംസ്ഥാന കാര്യാലയത്തിലാവും ആഘോഷങ്ങൾ നടക്കുക. മധുരത്തിന് പുറമേ വിജയം ആഘോഷമാക്കാനുള്ള ചെണ്ടമേളം, എൽ.ഇ.ഡി. വാൾ എന്നിവയ്ക്കും ഓർഡർ നൽകിക്കഴിഞ്ഞു.
ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞത് മനോരമ ന്യൂസ് മാത്രം
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ ആ സാധ്യത പൂർണമായും തള്ളി മനോരമ ന്യൂസ് - വി എംആർ എക്സിറ്റ് പോൾ. യുഡിഎഫിന് മേൽക്കൈയുണ്ടെന്നാണ് മനോരമ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുമെന്നുമാണ് മനോരമയുടെ പ്രവചനം.
യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. അതേസമയം ശക്തമായ പേരാട്ടം നടന്ന വടകരയിൽ കെ കെ ശൈലജ വിജയിക്കുമെന്നാണ് പോൾ. പാലക്കാടും നേരിയ ഭൂരിപക്ഷത്തിന് എൽഡിഎഫ് വിജയിക്കുമെന്നും പ്രവചനം. അതേസമയം കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രവചിക്കുന്നത്.
അതേസമയം ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നാണ് മനോരമ പറയുന്നത്. ബിജെപി പ്രവർത്തകർ ഏറ്റവും പ്രതീക്ഷ വെക്കുന്ന തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് പ്രവചനം. ഇവിടെ മികച്ച മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വിജയിക്കുമെന്നാണ് പോൾ പറയുന്നത്. സുനിൽകുമാർ രണ്ടാമതെത്തും. അതേസമയം തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.
മറ്റ് എക്‌സിറ്റ് പോൾ ഫലങ്ങൾ
എബിപി-സി വോട്ടർ
എബിപി-സി വോട്ടർ യുഡിഎഫിന് ഉയർന്ന സീറ്റുകൾ നൽകി, സഖ്യത്തിന് 17 മുതൽ 19 വരെ സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിച്ചു. എൽഡിഎഫിന് പൂജ്യം സീറ്റും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റും നൽകിയിട്ടുണ്ട്.
ഇന്ത്യാ ന്യൂസ്- ഡി-ഡൈനാമിക്‌സ്
ഇന്ത്യ ന്യൂസ്- ഡി-ഡൈനാമിക്സ് യുഡിഎഫിന് 14 സീറ്റുകളും ഭരണകക്ഷിയായ എൽഡിഎഫിന് 4 സീറ്റുകളും എൻഡിഎയ്ക്ക് 2 സീറ്റുകളും പ്രവചിച്ചു.
ന്യൂസ് 18
ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ പ്രകാരം 20 ലോക്സഭാ മണ്ഡലങ്ങളിൽ യുഡിഎഫ് 15 മുതൽ 18 വരെ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു . ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് (എൻഡിഎ) ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ ടുഡേ-ആക്‌സിസ്
ആക്സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേ എക്സിറ്റ് പോൾ INC-UDF 18 സീറ്റുകൾ നേടുമെന്നും ബിജെപി 2-3 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.
ഇന്ത്യ ടിവി-സിഎൻഎക്‌സ്
യു.ഡി.എഫിന് 13-15 സീറ്റുകളും എൽ.ഡി.എഫിന് 3-5 സീറ്റുകളും എൻ.ഡി.എയ്ക്ക് 1-3 സീറ്റുകളും ഇന്ത്യ ടിവി-സിഎൻഎക്സ് പ്രവചിച്ചു.
കേരളത്തിൽ എൻഡിഎയ്ക്ക് ആറു സീറ്റ്?
കേരളത്തിൽ എൻഡി എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് 11 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനൽ പറയുന്നു.