- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫിന് ഒരുസീറ്റും കിട്ടില്ല
ന്യൂഡൽഹി: ഏല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തിൽ യു.ഡി.എഫ്. 14 മുതൽ 15 സീറ്റുകൾ വരെ നേടാമെന്ന് ടൈംസ് നൗ- ഇ.ടി.ജി. റിസേർച്ച് എക്സിറ്റ് പോൾ. എൽ.ഡി.എഫ്. നാലുസീറ്റുവരെ നേടാം. ബിജെപി. ഒരു സീറ്റുനേടുമെന്നും പ്രവചനം പറയുന്നു.
അതേസമയം, കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ടൈംസ് നൗ - ഇടിജി
യുഡിഎഫ് - 14-15
എൽഡിഎഫ് - 4
എൻഡിഎ - 1
എബിപി- സി വോട്ടർ
യുഡിഎഫ് - 17 -19
എൽഡിഎഫ് - 0
എൻഡിഎ - 1-3
Next Story