ന്യൂഡൽഹി: എക്‌സിറ്റ് പോളികൾ മോദി തംരംഗമാണ് എങ്ങുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. തെക്കേ ഇന്ത്യയിൽ വരെ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനങ്ങൾ. കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയിടത്ത് ഇക്കുറി ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

പശ്ചിമ ബംഗാളിൽ ബിജെപി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ജൻ കി ബാത് ബിജെപിക്ക് 21 മുതൽ 26 സീറ്റുകളിൽ വിജയം പ്രവചിക്കുന്നു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 16 -18 സീറ്റുകളും കോൺഗ്രസിന് 0-2 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
2019ൽ തൃണമൂലിന് അനുകൂലമായിരുന്ന കാറ്റ് ഇത്തവണ തിരിച്ചു വീശുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. ന്യൂസ്-ഡി-ഡൈനാമിക്സ് ബിജെപിക്ക് 21 ഉം തൃണമൂലിന് 19 ഉം കോൺഗ്രസിന് രണ്ടു സീറ്റുകളിലും വിജയം പ്രവചിക്കുന്നു.

റിപ്പബ്ലിക് ഭാരത്-മാട്രൈസ് ബിജെപിക്ക് 21 - 25 സീറ്റുകളിൽ വിജയ സാധ്യതയും തൃണമൂൽ 16 - 20 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കുന്നു. 0-1 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ആർ ബംഗ്ല ബിജെപിക്ക് 22 സീറ്റും തൃണമൂലിന് 18 സീറ്റും പ്രവചിക്കുന്നു. 2019 ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ 22 സീറ്റുകളും ബിജെപി 18 സീറ്റുകളും കോൺഗ്രസ് 2 സീറ്റുകളുമായിരുന്നു നേടിയത്.

അതേസമയം എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചനയാണ് 2024 ലോക്‌സഭാ എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല. ഇത്തവണ നാനൂറു സീറ്റുകൾ നേടുമെന്ന അവകാശവാദത്തോടെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ ഒരു എക്സിറ്റ് പോളിലും സീറ്റ് നാനൂറ് കടന്നിട്ടില്ല. ജൻ കി ബാത് എൻഡിഎയ്ക്ക് 392 സീറ്റ് വരെ പ്രവചിച്ചിട്ടുണ്ട്.

എക്സിറ്റ് പോൾ 2024

റിപ്പബ്ലിക് ഭാരത് പി മാർക്

എൻഡിഎ 359
ഇന്ത്യമുന്നണി 154
മറ്റുള്ളവർ 30

ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ്

എൻഡിഎ 371
ഇന്ത്യമുന്നണി 125
മറ്റുള്ളവർ 10 20

റിപ്പബ്ലിക് ഭാരത് മാട്രീസ്

എൻഡിഎ 353- 368
ഇന്ത്യമുന്നണി 118-133
മറ്റുള്ളവർ 43-48

ജൻ കി ബാത്

എൻഡിഎ 362-392
ഇന്ത്യമുന്നണി 141-161;
മറ്റുള്ളവർ 10-20

ദൈനിക് ഭാസ്‌കർ

എൻഡിഎ : 281-350
ഇന്ത്യ: 145-201
മറ്റുള്ളവർ : 33-49

ന്യൂസ് നാഷൻ

എൻഡിഎ: 342-378
ഇന്ത്യ : 153-169
മറ്റുള്ളവർ :21-23

റിപ്പബ്ലിക് ടിവി പി മാർക്

എൻഡിഎ : 359
ഇന്ത്യ : 154
മറ്റുള്ളവർ : 30