ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. ഛത്തീസ്‌ഗഡിൽ കോൺഗ്രസ് മുന്നിൽ. രാജസ്ഥാനിൽ ബിജെപിക്ക് മുൻതൂക്കം. മിസോറാമിൽ തൂക്കുസഭ. വിവിധ എക്‌സിറ്റ് പോളുകളുടെ ആദ്യഫലസൂചനകൾ ഇങ്ങനെ.

മധ്യപ്രദേശിലെ 230 സീറ്റിൽ, ബിജെപി 100- 123 സീറ്റുകളും, കോൺഗ്രസ് 102-125 സീറ്റുകളും നേടുമെന്ന് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ ഫലം പറയുന്നു. ബിജെപിക്ക് 118-130 വരെയും, കോൺഗ്രസിന് 97-107 വരെയും സീറ്റുകളാണ് റിപ്പബ്ലിക് ടിവി-മാട്രിസ് പോൾ ഫലം. ടിവി 9 ഭാരത് വർഷ്-പോൾസ്രാറ്റ് എക്‌സിറ്റ് പോൾ ഫലത്തിലാകട്ടെ, ബിജെപിക്ക് 106 മുതൽ 116 വരെയും, കോൺഗ്രസിന് 111-121 സീറ്റ് വരെയുമാണ് മധ്യപ്രദേശിൽ പ്രവചിക്കുന്നത്.

ഛത്തീസ്‌ഗഡിലെ 90 സീറ്റിൽ, ബിജെപി 36-46 സീറ്റും, കോൺഗ്രസ് 40-50 സീറ്റ് വരെയും നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പോളിൽ പ്രവചിക്കുന്നു.

ഇന്ത്യടിവി-സിഎൻഎക്‌സ്: ബിജെപി-30-40 കോൺഗ്രസ്: 46-56

ജൻ കി ബാത്: ബിജെപി: 34-45 കോൺ-42-53

എബിപി ന്യൂസ് സി വോട്ടർ: ബിജെപി-36-48, കോൺ: 41-53

രാജസ്ഥാനിൽ സീറ്റ് -199

ജൻ കി ബാത്: ബിജെപി-100-122 കോൺ: 62-85

ടിവി 9 ഭാരത് വർഷ്-പോൾസ്രാറ്റ്: ബിജെപി: 100-110 കോൺ: 90-100

മിസോറാമിൽ രണ്ട് എക്‌സിറ്റ് പോൾ ഫലങ്ങളിലും ആർക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല. തൂക്കുസഭ വരുമെന്നാണ് പ്രവചനം.

തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും തമ്മിൽ കടുത്ത പോരാട്ടമെന്ന് സിഎൻഎൻ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. 119 സീറ്റിൽ കോൺഗ്രസിന് 56 സീറ്റും, ബിആർഎസിന് 58 സീറ്റും, ബിജെപിക്ക് 10 സീറ്റുമാണ് പ്രവചിക്കുന്നത്.