- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമായേക്കും; തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റത്തോടെ കെ സി ആറിന്റെ ഹാട്രിക് പരുങ്ങലിൽ; ഛത്തീസ്‌ഗഡിൽ കോഴ ആരോപണങ്ങളിൽ പതറാതെ ഭൂപേഷ് ബാഗേലിന്റെ കോൺഗ്രസിന് മുൻതൂക്കം
ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. ഛത്തീസ്‌ഗഡിൽ ഭൂപേഷ് സിങ് ബാഗേൽ നയിക്കുന്ന കോൺഗ്രസിന് സർക്കാരിന് മുൻതൂക്കമുള്ളപ്പോൾ, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ബിജെപിക്കാണ് മേൽക്കൈ.
മധ്യപ്രദേശിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നത് റിപ്പബ്ലിക് ടിവി മാത്രമാണ്. തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും തമ്മിൽ കടുത്ത പോരാട്ടം നടക്കുമ്പോഴും കോൺഗ്രസിനാണ് മുൻതൂക്കം. മിസോറമിൽ സോറം പീപ്പിൽ മൂവ്‌മെന്റ് ജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങളിൽ സൂചനയുണ്ടെങ്കിലും തൂക്കുസഭയുടെ സാധ്യത തള്ളിക്കളയാനാവില്ല.
മധ്യപ്രദേശ്
മധ്യപ്രദേശിലെ 230 സീറ്റിൽ, ബിജെപി 100- 123 സീറ്റുകളും, കോൺഗ്രസ് 102-125 സീറ്റുകളും നേടുമെന്ന് ജൻ കി ബാത്ത് എക്‌സിറ്റ് പോൾ ഫലം പറയുന്നു. ബിജെപിക്ക് 118-130 വരെയും, കോൺഗ്രസിന് 97-107 വരെയും സീറ്റുകളാണ് റിപ്പബ്ലിക് ടിവി-മാട്രിസ് പോൾ ഫലം. ടിവി 9 ഭാരത് വർഷ്-പോൾസ്രാറ്റ് എക്‌സിറ്റ് പോൾ ഫലത്തിലാകട്ടെ, ബിജെപിക്ക് 106 മുതൽ 116 വരെയും, കോൺഗ്രസിന് 111-121 സീറ്റ് വരെയുമാണ് മധ്യപ്രദേശിൽ പ്രവചിക്കുന്നത്.
- സിഎൻഎൻ ന്യൂസ്-18
കോൺഗ്രസ് : 113
ബിജെപി: 112
മറ്റുള്ളവർ: 5
- റിപ്പബ്ലിക് ടിവി
ബിജെപി: 118-130
കോൺഗ്രസ്: 97-107
മറ്റുള്ളവർ: 0-2
- ടിവി9
കോൺഗ്രസ്: 111-121
ബിജെപി: 106-116
മറ്റുള്ളവർ: 0
- ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ
ബിജെപി: 106-116
കോൺഗ്രസ്: 111-121
മറ്റുള്ളവർ: 0-6
ഛത്തീസ്‌ഗഡ്
ഛത്തീസ്‌ഗഡിലെ 90 സീറ്റിൽ, ബിജെപി 36-46 സീറ്റും, കോൺഗ്രസ് 40-50 സീറ്റ് വരെയും നേടുമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പോളിൽ പ്രവചിക്കുന്നു.
ഇന്ത്യടിവി-സിഎൻഎക്‌സ്:
ബിജെപി-30-40
കോൺഗ്രസ്: 46-56
ജൻ കി ബാത്:
ബിജെപി: 34-45
കോൺ-42-53
എബിപി ന്യൂസ് സി വോട്ടർ:
ബിജെപി36-48,
കോൺ: 41-53
ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ
കോൺഗ്രസ്: 40-50
ബിജെപി: 36-46
മറ്റുള്ളവർ: 1-5
ന്യൂസ്18
കോൺഗ്രസ് - 46
ബിജെപി - 41
റിപ്പബ്ലിക് ടിവി
കോൺഗ്രസ് - 52
ബിജെപി - 34-42
രാജസ്ഥാനിൽ സീറ്റ് -199
ജൻ കി ബാത്:
ബിജെപി-100-122
കോൺ: 62-85
ടിവി 9 ഭാരത് വർഷ്-പോൾസ്രാറ്റ്:
ബിജെപി: 100-110
കോൺ: 90-100
ടൈംസ് നൗ
ബിജെപി: 115
കോൺഗ്രസ്: 65
സിഎൻഎൻ ന്യൂസ്18
ബിജെപി: 119
കോൺഗ്രസ്: 74
- ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ
കോൺഗ്രസ്: 90100
ബിജെപി: 10011
മറ്റുള്ളവർ: 51
തെലങ്കാന
തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും തമ്മിൽ കടുത്ത പോരാട്ടമെന്ന് സിഎൻഎൻ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. 119 സീറ്റിൽ കോൺഗ്രസിന് 56 സീറ്റും, ബിആർഎസിന് 58 സീറ്റും, ബിജെപിക്ക് 10 സീറ്റുമാണ് പ്രവചിക്കുന്നത്.
ന്യൂസ്18
കോൺഗ്രസ് 52
ബിആർഎസ്: 58
ബിജെപി: 10
എഐഎംഐഎം: 5
ചാണക്യ പോൾ
കോൺഗ്രസ്: 6778
ബിആർഎസ്: 2231
ബിജെപി: 69
മിസോറം
മിസോറാമിൽ രണ്ട് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ആർക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല. തൂക്കുസഭ വരുമെന്നാണ് പ്രവചനം.
40 അംഗ സഭയിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് 15 നും 25 നും മധ്യേയും, മുഖ്യമന്ത്രി സോറം തംഗയുടെ മിസോ നാഷണൽ ഫ്രണ്ട് 10 മുതൽ 14 വരെയും സീറ്റ് നേടുമെന്ന് ജൻ കി ബാക് പ്രവചിക്കുന്നു. ഇന്ത്യ ടിവി-സിഎൻഎക്‌സ് പോളിൽ എംഎൻഎഫ് 11-18, സോറം പീപ്പിൾസ് മൂവ്‌മെന്റ്-12-16, കോൺഗ്രസ് 8-10. അതേസമയം, ന്യൂസ് 18 സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ ജയം പ്രവചിക്കുന്നു.
ന്യൂസ്18
സോറം പീപ്പിൾസ് മൂവ്‌മെന്റ് - 20
എംഎൻഎഫ്: 12
കോൺഗ്രസ്: 7
ബിജെപി: 1
മാസങ്ങൾ നീണ്ട കടുത്ത പ്രചാരണത്തിന് ശേഷം രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും ഭരണം നിലനിർത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. മധ്യപ്രദേശിൽ ഭരണത്തിൽ തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കലും. 2020 ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള കലാപത്തെ തുടർന്ന് ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. തെലങ്കാനയിൽ ബിആർഎസിന്റെ ചന്ദ്രശേഖർ റാവു ഹാട്രിക് അടിക്കുന്നത് തടയാൻ കോൺഗ്രസും ബിജെപിയും ത്രികോണ മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. മിസോറാമിൽ, മിസോ നാഷണൽ ഫ്രണ്ട്( എംഎൻഎഫ്) -കോൺഗ്രസ് പോരാട്ടത്തിന് പുതിയ വെല്ലുവിളി ഉയർത്തി സോറം പീപ്പിൾസ് മൂവ്‌മെന്റും( സെഡ് പി എം) രംഗത്തുണ്ട്.
ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ബിജെപിക്കും, കോൺഗ്രസിനും പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായകമാണ്. ഈ അഞ്ച് സംസ്ഥാനങ്ങൾ ചേർന്ന് 83 ലോക്‌സഭാംഗങ്ങളെയാണ് അയയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ