- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ അഞ്ച് എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത് ബിജെപിയുടെ മടങ്ങി വരവ്; റിപ്പബ്ലിക് ടിവി ബിജെപിക്ക് പരമാവധി 130 സീറ്റ് വരെ നൽകുമ്പോൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നത് ഇന്ത്യ ടിവി മാത്രം; എക്‌സിറ്റ് പോൾ ഫലങ്ങൾ ഗെലോട്ടിനെ നിരാശപ്പെടുത്തുന്നത്
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങൾ പൂർണമായി ശരിയാകണമെന്നില്ല. എന്നിരുന്നാലും, രാജസ്ഥാനിൽ അഞ്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപി കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. നവംബർ 25 ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം ഞായറാഴ്ച അറിയാം.
നാലാം വട്ടം മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിടുന്ന അശോക് ഗെഹ്ലോട്ടിന് നിരാശ പകരുന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. റിപ്പബ്ലിക് ടിവിയാണ് ഏറ്റവും വലിയ വിജയം പ്രവചിക്കുന്നത്. 199 സീറ്റിൽ, ബിജെപി 115 മുതൽ 130 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക് ടിവി-മാട്രിസ് പോൾ പ്രവചിക്കുമ്പോൾ, 108 മുതൽ 128 സീറ്റാണ് ടൈംസ് നൗ-ഇടിജിയുടെ പ്രവചനം. ടൈംസ് നൗ കോൺഗ്രസിന് കുറഞ്ഞ സീറ്റായി 56 ആണ് പ്രവചിക്കുന്നത്.
200 സീറ്റാണ് സഭയിൽ ഉള്ളതെങ്കിലും, കോൺഗ്രസിന്റെ കരൺപൂർ എംഎൽഎ ഗുർമീത് കൂണാറിന്റെ മരണത്തെ തുടർന്ന് 199 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭൂരിപക്ഷത്തിന് 101 സീറ്റ് വേണം..
മറ്റ് എക്‌സിറ്റ് പോളുകളിൽ ജൻകി ബാത്തും, ടിവി 9 ഉം, ഒക്കെ ബിജെപിക്ക് ചുരുങ്ങിയത് 100 സീറ്റാണ് പ്രവചിക്കുന്നത്. അത് 120 വരെ ആകാം. കോൺഗ്രസിന്റെ ആകെ പ്രതീക്ഷ ഇന്ത്യ-ടുഡേ മൈ ആക്‌സിസ്, ഇന്ത്യ ടിവി-സിഎൻഎക്‌സ്, ദൈനിക് ഭാസ്‌കർ എക്സ്റ്റ് പോൾ ഫലങ്ങളാണ്. ഇന്ത്യ ടുഡേ ബിജെപിക്ക് 80 നും 100 ഇടയിൽ സീറ്റും, കോൺഗ്രസിന് 86 നും 106 നും ഇടയിൽ സീറ്റും പ്രവചിക്കുന്നു. ദൈനിക് ഭാസ്‌കർ: ബിജെപി: 98-105, കോൺഗ്രസ്:85-95 മൂന്നുഎക്‌സിറ്റ് പോളുകളിൽ ഇന്ത്യ ടിവി മാത്രമേ കോൺഗ്രസ് മുൻതൂക്കം പ്രഖ്യാപിക്കുന്നുള്ളു. 94-104, ബിജെപി 80-90
ജൻ കി ബാത്:
ബിജെപി-100-122
കോൺ: 62-85
ടിവി 9 ഭാരത് വർഷ്-പോൾസ്രാറ്റ്:
ബിജെപി: 100-110
കോൺ: 90-100
ടൈംസ് നൗ
ബിജെപി: 115
കോൺഗ്രസ്: 65
സിഎൻഎൻ ന്യൂസ്18
ബിജെപി: 119
കോൺഗ്രസ്: 74
- ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ
കോൺഗ്രസ്: 90100
ബിജെപി: 10011
മറ്റുള്ളവർ: 51
2018 ൽ ഇരുപാർട്ടികളുടെയും വാട്ടുവിഹിതം ഏകദേശം ഒരുപോലെയായിരുന്നെങ്കിലും, കോൺഗ്രസ് 100 സീറ്റും, ബിജെപി 73 സീറ്റുമാണ് സ്വന്തമാക്കിയത്. 2013 ൽ ബിജെപി 163 സീറ്റും 45 ശതമാനം വോട്ടും നേടിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ് സംഭവിച്ചത്. കോൺഗ്രസിന് അന്ന് 79 സീറ്റിന്റെ നേട്ടം കിട്ടി. ആറ് സീറ്റ് നേടിയ ബിഎസ്‌പിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ