- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സിറ്റ് പോൾ ഫലങ്ങളുടെ വിശ്വാസ്യത എത്രത്തോളം?
ന്യൂഡൽഹി: ഏഴാം ഘട്ട വോട്ടെടുപ്പോടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുകയാണ്. ജൂൺ നാലിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി രാഷ്ട്രീയ പാർട്ടികൾക്കും, ജനങ്ങൾക്കും. വൈകുന്നേരം 6.30 ഓടെ എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നുതുടങ്ങും. എക്‌സിറ്റ് പോൾ ഫലത്തിൽ വിശ്വാസമില്ലാതെ അതുമായി ബന്ധപ്പെട്ട മാധ്യമ ചർച്ചകൾ കോൺഗ്രസ് ബഹിഷ്‌കരിക്കുകയാണ്. എക്‌സിറ്റ് പോളുകൾ എല്ലായ്‌പ്പോഴും പൂർണമായി ശരിയാകണമെന്നില്ല. മുൻകാല അനുഭവങ്ങൾ അതുശരി വയ്ക്കുന്നു.
2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങളും, യഥാർഥ ഫലവും തമ്മിലുള്ള താരതമ്യം നോക്കാം. 2014 ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. എന്നാൽ, എൻഡിഎ ആ തിരഞ്ഞെടുപ്പിൽ തൂത്തുവാരുമെന്ന് കൃത്യമായി പ്രവചിക്കാൻ ആർക്കും കഴിഞ്ഞില്ല.
2014 ലെ എക്‌സിറ്റ് പോൾ പ്രവചനം: എൻഡിഎ
1. ഇന്ത്യ ടുഡേ-സിസേറോ-272
2. ന്യൂസ് 24 -ചാണക്യ-340
3. സിഎൻഎൻ-ഐബിഎൻ-സിഎസ്ഡിഎസ്-280
4. ടൈംസ് നൗ ഒആർജി-249
5. എബിപി ന്യൂസ്-നീൽസൺ-274
6.എൻഡി ടിവി-ഹൻസ റിസർച്ച്-279
2014 എക്‌സിറ്റ് പോൾ പ്രവചനം: യുപിഎ
1. ഇന്ത്യ ടുഡേ-സിസേറോ-115
2. ന്യൂസ് 24 -ചാണക്യ-101
3. സിഎൻഎൻ-ഐബിഎൻ-സിഎസ്ഡിഎസ്-97
4. ടൈംസ് നൗ ഒആർജി-148
5. എബിപി ന്യൂസ്-നീൽസൺ-97
6.എൻഡി ടിവി-ഹൻസ റിസർച്ച്-103
യഥാർഥ ഫലം:
എൻഡിഎ-336 ബിജെപി-282
യുപിഎ-60 കോൺഗ്രസ്-44
2019 എക്‌സിറ്റ് പോൾ ഫലം-എൻഡിഎ
1. ഇന്ത്യ ടുഡേ-ആക്‌സിസ്-339-365
2. ന്യൂസ് 24 -ടുഡേയ്‌സ് ചാണക്യ-350
3. ന്യൂസ് 18-ഐപിഎസ്ഒഎസ്-336
4. ടൈംസ് നൗ വി എംആർ-306
5. ഇന്ത്യ ടിവി-സിഎൻഎക്‌സ്-300
6. സുദർശൻ ന്യൂസ് -305
2019 എക്‌സിറ്റ് പോൾ ഫലം-യുപിഎ
1. ഇന്ത്യ ടുഡേ-ആക്‌സിസ്-77-108
2. ന്യൂസ് 24 -ടുഡേയ്‌സ് ചാണക്യ-95
3. ന്യൂസ് 18-ഐപിഎസ്ഒഎസ്-82
4. ടൈംസ് നൗ വി എംആർ-132
5. ഇന്ത്യ ടിവി-സിഎൻഎക്‌സ്-120
6. സുദർശൻ ന്യൂസ് -124
യഥാർഥ ഫലം:
എൻഡിഎ 352 സീറ്റുകൾ നേടി. ബിജെപി ഒറ്റയ്ക്ക് 303 സീറ്റ്
യുപിഎ: 91 സീറ്റ്. കോൺഗ്രസ് -52 സീറ്റ്
2024 ലെ വ്യത്യാസം എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവും തമ്മിൽ നേരിട്ടുള്ള പോരാട്ടം ആണ് എന്നതാണ്. 400 ന് മേലേ സീറ്റുകളാണ എൻഡിഎ ബിജെപി ലക്ഷ്യമിടുന്നത്.