- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; അവസാന ഘട്ടത്തിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം ഉയർത്തിയത് പ്രിയങ്കയുടെ പ്രചാരണം; എഎപി ചിത്രത്തിലില്ല; ഭരണത്തുടർച്ച എന്ന ഒക്ടോബറിലെ വിലയിരുത്തൽ മാറി തൂക്കുസഭയിലേക്ക്; എബിപി-സി വോട്ടർ അഭിപ്രായ സർവേ ഫലം
സിംല: തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ കൊടുമുടിയിലാണ് ഹിമാചൽ പ്രദേശിൽ. വോട്ടെടുപ്പിന് വെറും മൂന്നുനാൾ. നവംബർ 12 ന വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ആരെ തുണയ്ക്കുമെന്ന് അറിയാൻ എബിപി-സി വോട്ടർ നടത്തിയ അഭിപ്രായ സർവേയിൽ, കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം ഒപ്പത്തിനൊപ്പം. തൂക്കുസഭയ്ക്കും സാധ്യത.
അവസാന ഘട്ടത്തിലെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം കോൺഗ്രസിന് ഗുണകരമായി എന്നാണ് സർവേ ഫലം കാണിക്കുന്നത്. കോൺഗ്രസ് വോട്ടുവിഹിതം ഇതോടെ, 2.5 ശതമാനം ഉയർന്നു. എന്നിരുന്നാലും 44.8 ശതമാനം വോട്ടുവിഹിതത്തോടെ ബിജെപിക്ക് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. 68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 35 സീറ്റാണ്.
31 മുതൽ 39 വരെ സീറ്റ് നേടി ബിജെപി ഭരണം നിലനിർത്തിയേക്കുമെന്നാണ് എ ബി പി - സീ വോട്ടർ സർവെ പറയുന്നത്. ഭരണം തിരിച്ചുപിടിക്കാൻ അവസാനഘട്ടം ഉഷാറാക്കിയ കോൺഗ്രസ് 29 മുതൽ 37 വരെ സീറ്റ് നേടാനുള്ള സാധ്യതയുണ്ടെന്നും സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവസാന നിമിഷത്തെ അടിയൊഴുക്കുകളാകും തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുകയെന്നാണ് വ്യക്തമാകുന്നത്. ബിജെപി 45% വോട്ടും കോൺഗ്രസ് 44% വോട്ടും നേടുമെന്ന് പ്രവചിക്കുന്ന സർവെ എ എ പി സംസ്ഥാനത്ത് ചലനമുണ്ടാക്കില്ലെന്നും പറയുന്നു. ഭരണ തുടർച്ച സാധ്യത നിലനിൽക്കുമ്പോഴും കോൺഗ്രസ് ശക്തമായ വെല്ലുവിളി ഉയർത്തുന്നു എന്നതാണ് സർവെ മൊത്തത്തിൽ വിലയിരുത്തുന്നത്.
നവംബറിൽ എ ബി പി-സി വോട്ടർ നടത്തിയ സർവെയുടെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബറിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് 50 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടിടത്താണ് ഏറ്റവും പുതിയ സർവേയിൽ ഇത് 45 ശതമാനമായി കുറഞ്ഞത്. കോൺഗ്രസ് ഒക്ടോബറിലെ സർവെയിലെ 35 ശതമാനത്തിൽ നിന്നാണ് 44 ശതമാനത്തിലേക്കുള്ള കുതിപ്പ് നടത്തിയിരിക്കുന്നത്.
ഹിമാചൽ പ്രദേശിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് വോട്ടെണ്ണലും.
കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് തിരിച്ചടി
ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് തിരിച്ചടിയായി 26 നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നു. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ േചർന്നത്. മുഖ്യമന്ത്രി ജയറാം ഠാക്കൂർ, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സുധൻ സിങ്, ഷിംലയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സൂദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്.
കോൺഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയുടെ ചരിത്ര വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മറുനാടന്‍ മലയാളി ബ്യൂറോ