ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോൺഗ്രസും ബിജെപിയും തമ്മിൽ നടക്കുന്നത്. മത്സര ഫലം പുറത്തുവരവെ 33 സീറ്റുകളിൽ വീതം മുന്നിട്ടു നിൽക്കുകയാണ് ഇരു പാർട്ടി സ്ഥാനാർത്ഥികളും. രണ്ട് സീറ്റുകളിൽ മറ്റുള്ളവരും മുന്നിൽ നിൽക്കുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കുതിരക്കച്ചടവത്തിനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.

ആകൈ സീറ്റുകൾ: 68

ബിജെപി-32
കോൺഗ്രസ് -32
മറ്റുള്ളവർ -4

ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയിക്കുന്ന സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി കോൺഗ്രസ്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. എംഎൽഎമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയും തമ്മിൽ ചർച്ച നടത്തിയതായാണ് വിവരം.

ബസുകളിൽ എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. പ്രിയങ്ക ഗാന്ധിയാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ പ്രിയങ്ക ഹിമാചൽ തലസ്ഥാനമായ ഷിംലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന ബിജെപി ഓഫിസിൽ ഗംഭീര വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ, തെരഞ്ഞെടുക്കപ്പെട്ട എംഎ‍ൽഎമാരെ ബിജെപി വേട്ടയാടുന്നതിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് പാർട്ടിയുടെ ഗുജറാത്ത് ഇൻചാർജ് രഘു ശർമ്മയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പദ്ധതികൾ തയ്യാറാക്കുകയാണ്. കാര്യമായ നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ആം ആദ്മി സംസ്ഥാന ഘടകം മേധാവി ഗോപാൽ ഇറ്റാലിയ ജനങ്ങൾക്ക് നന്ദി പറഞ്ഞു.

ബിജെപി നേതാക്കൾ ജില്ലാ, സിറ്റി യൂനിറ്റ് തലവന്മാരുമായി യോഗം വിളിച്ച് വോട്ടിങ് ശതമാനം കുറഞ്ഞ കാര്യം ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. രഘു ശർമ്മ, ജി.പി.സി.സി പ്രസിഡന്റ് ജഗദീഷ് താക്കൂർ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 179 സീറ്റുകൾ വിലയിരുത്തി. ബിജെപിയുടെ വേട്ടയാടലിൽ നിന്ന് സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട എംഎ‍ൽഎമാരെ ഗുജറാത്തിന് പുറത്തേക്ക് മാറ്റാനുള്ള പദ്ധതികൾ പോലും പാർട്ടി നേതാക്കൾ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.