- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബർ 12 ന് ഒറ്റഘട്ടമായി; ഡിസംബർ 8 ന് വോട്ടെണ്ണൽ; തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 17 ന്; ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 12 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും. എന്നാൽ, ഹിമാചലിന് ഒപ്പം തിഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചില്ല.
ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു.
Himachal Pradesh Assembly Elections 2022: Polling on November 12, counting of votes on December 8
- ANI Digital (@ani_digital) October 14, 2022
Read @ANI Story | https://t.co/TapSfkZSLC#HimachalPradesh #elections2022 #assemblyelections #HimachalPradeshelections2022 pic.twitter.com/khceyaVPCi
ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗുജറാത്തിൽ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ തന്നെ വോട്ടെടുപ്പ് നടന്നേക്കും. നവംബർ 12ന് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും വോട്ടെണ്ണൽ ഒരു മാസത്തിന് ശേഷമാണ്. രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ ഒരുമിച്ച് നടത്തിയേക്കും. കാലാവസ്ഥ അടക്കം കണക്കിലെടുത്താണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
68 സീറ്റുകളുള്ള ഹിമാചൽ പ്രദേശിൽ 35 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനുവരി 8 നാണ് സംസ്ഥാനത്തെ നിയമസഭയുടെ കാലാവധി തീരുന്നത്. 2017 ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 44 സീറ്റും, കോൺഗ്രസ് 21 സീറ്റും നേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ