- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സഖ്യം നാളെ യോഗം ചേർന്ന് തീരുമാനം എടുക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: നാളെ ഇന്ത്യ സഖ്യത്തിന്റെ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ ആരായുമോ എന്ന ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്. സഖ്യകക്ഷികളുമായി ആലോചിക്കാതെ പ്രസ്താവനകൾ നടത്തില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും, സോണിയ ഗാന്ധിക്കു ഒപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പ് തങ്ങൾ പോരാടിയത് ബിജെപിക്ക് എതിരെ മാത്രമല്ല, രാജ്യത്തിന്റെ ഭരണരീതിക്കെതിരെയും, സിബിഐയെയും ഇഡിയെയും ദുരുപയോഗിക്കുന്നതിനും എതിരെയുമാണ് പോരാടിയത്.
അതേസമയം, ജനവിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഖാർഗെ പ്രതികരിച്ചു. ഇത് മോദി ജിക്ക് എതിരായ ജനവിധിയാണ്.യ ഇത് അദ്ദേഹത്തിന്റെ ധാർമികവും, രാഷ്ട്രീയവുമായ പരാജയമാണ്, ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കോൺഗ്രസിന്റെ എല്ലാ പ്രവർത്തകർക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളിലെയും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്ന് ഖാർഗെ പറഞ്ഞു.
പോരാട്ടം തുടരും. ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എക്കാലത്തും ഓർമിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോൺഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു പോരാട്ടമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോർത്ത എല്ലാ പ്രവർത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോദി ഉടനടി രാജി വയ്ക്കണമെന്നും അദ്ദേഹത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു,.