- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന കാര്യത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് പോലും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന നിലയിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ പോക്ക്. സർവേകളെല്ലാം പ്രവചിക്കുന്നത് മോദിയുടെ തുടർഭരണമാണ്. വീണ്ടും മോദി അധികാരത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചു മറ്റൊരു അഭിപ്രായ സർവേ കൂടി പുറത്തുവന്നു.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻ ഡി എ മുന്നണിക്ക് ഗംഭീരവിജയമെന്ന് അഭിപ്രായ സർവെ ഫലം. മൂന്നാം മോദി സർക്കാരാകും തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടാകുകയെന്ന അഭിപ്രായ സർവെ ഫലം ഇന്ത്യ ടി വിയാണ് പുറത്തുവിട്ടത്. എൻ ഡി എ മുന്നണി 393 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ഇന്ത്യ ടി വി - സി എൻ എക്സ് അഭിപ്രായ സർവെയുടെ പ്രവചനം. ബിജെപിക്കു മാത്രം 343 സീറ്റ് കിട്ടുമെന്നും സർവെ പ്രവചിച്ചിട്ടുണ്ട്.
ഇന്നലെ ന്യസ് എക്‌സ് സർവെയും എൻ ഡി എ മുന്നണിയുടെ തുടർ ഭരണം പ്രവചിച്ചിരുന്നു. 383 സീറ്റ് നേടി എൻ ഡി എ അധികാരത്തിലേറുമെന്നാണ് ന്യസ് എക്‌സ് സർവെ പ്രവചിച്ചത്. ഇന്ത്യ സഖ്യത്തിന് 100 ൽ താഴെ മാത്രം സീറ്റാകും ലഭിക്കുകയെന്നും പ്രവചനം പറയുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ 393 സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടി വി - സി എൻ എക്സ് അഭിപ്രായ സർവെ പറയുന്നത്. ഇന്ത്യ സഖ്യമായി മത്സരിക്കുന്ന പ്രതിപക്ഷ മുന്നണിക്ക് 100 ൽ താഴെ മാത്രം സീറ്റാകും ലഭിക്കുക.
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ബിഹാർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും ക്ലീൻ സ്വീപ്പ് ചെയ്യുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തുമെന്നുമാണ് സർവേ പറയുന്നത്. മറുവശത്ത് ഇന്ത്യ സഖ്യം ഒറ്റപ്പെട്ട സീറ്റുകളിൽ കടുത്ത പോരാട്ടം നടത്തുമെങ്കിലും പരാജയപ്പെടുമെന്നാണ് പ്രവചനം.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളിൽ ഏപ്രിൽ 19ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാളെ പ്രചാരണം നടത്തും. രാഹുൽഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാൽ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. ബംഗാളിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും മോദി തുടർച്ചയായ റാലികളും റോഡ് ഷോകളും നടത്തി.
കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണെങ്കിലും ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി ഡൽഹിയിലെ റാലി മാറി. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഹിന്ദി മേഖലയിൽ പാർട്ടിക്ക് ഊർജ്ജം നല്കിയെന്നാണ് കോൺഗ്രസ് പ്രതീക്ഷ. രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികൾ നടത്തി. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ വടക്കൻ മേഖലകളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ ശക്തമായി പ്രചാരണം നടന്നു. തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം ഏറ്റെടുത്തത് ഡിഎംകെ.
രാഹുൽഗാന്ധിയുടെ പ്രചരണം ഒറ്റദിവസം മാത്രമാക്കിയത് തമിഴ്‌നാട്ടിൽ ബിജെപിക്കും ഡിഎംകെയ്ക്കും ഇടയിലുള്ള മത്സരം എന്ന സന്ദേശം വോട്ടർമാർക്ക് നല്കാനാണ്. രാമക്ഷേത്രം, ആർട്ടിക്കിൾ 370, മട്ടൻ വിവാദം , കെജ്രിവാളിന്റെ അറസ്റ്റ്, സന്ദേശ്ഖലി, ഇലക്ട്രൽ ബോണ്ട് വിഷയങ്ങളാണ് അദ്യഘട്ടത്തിൽ പ്രചാരണത്തിൽ ഉയർന്നത്. നാളെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ നടക്കും . അസമിലും ത്രിപുരയിലും മോദി റാലികൾ നടത്തും. പടിഞ്ഞാറൻ യുപിയില് രാഹുലും അഖിലേഷും പങ്കെടുക്കുന്ന സമാജ്‌വാദി പാർട്ടി കോൺഗ്രസ് സംയുക്ത റാലികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇരുവരും നാളെ ഗസ്സിയബാദിൽ സംയുക്ത വാർത്തസമ്മേളനം നടത്തുന്നുണ്ട്.