തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ പ്രചരണം മുറുകുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ വോട്ടാക്കാനാണ് യുഡിഎഫ് ശ്രമം. എന്നാൽ ചർച്ചയാക്കേണ്ടത് വികസനമാണെന്ന വിധത്തലാണ് ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസും കൂട്ടരും പറയുന്നത്. ചാണ്ടി ഉമ്മൻ വികസന ചർച്ചകൾക്ക് തയ്യാറല്ലെന്ന വിധത്തിലാണ് ഇടതു പ്രചരണവും.

ഇത്തരത്തിൽ പ്രചരണം മുറുകവേ ഇടതു സർക്കാറിന്‌റെ കാലത്ത് വികസിച്ചത് എന്താണെന്ന ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കയാണ് ജെ എസ് അടൂർ. ഇടതു ഭരണം വന്നതിന് ശേഷം സർക്കാറിന്റെ വിവിധ സേവനങ്ങൾക്ക് ഫീസും നിരക്കും വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് അടൂർ വിമർശനം ഉന്നയിക്കുന്നത്. വികസനത്തിന് വോട്ട് എന്നാണ് ഭരണപ്പാർട്ടി പറയുന്നത് എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടിയത് വൈദ്യുതി - വെള്ളക്കരങ്ങൾ വർധിച്ചതും രജിസ്‌ട്രേഷൻ ഫീസ് വർധിച്ചതും അടക്കമുള്ള കാര്യങ്ങളാണ്.

തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു, കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു, ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു, മദ്യത്തിന്റെ വില വികസിപ്പിച്ചു ഇങ്ങനെ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടാണ് ജെഎസ് അടൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഭരിക്കുന്നവർക്കും ആശ്രീതർക്കും ഭരണ പാർട്ടി സ്തുതി ഗീത ഗുണഭോക്താക്കളും വികസിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ വികസിപ്പിച്ചു വികസിപ്പിച്ചു ഈ നാടിനെയും നാട്ടുകാരെയും ഒരു പരുവത്തിലാക്കി. അത് അറിഞ്ഞു നാട്ടുകാർ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് ജെഎസ് ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

ജെ എസ് അടൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വികസനത്തിനു ഓരോട്ട് എന്നാണല്ലോ ഭരണപാർട്ടി പറയുന്നത്.
എന്തൊക്കയാണ് വികസിച്ചത്? ആരാണ് വികസിച്ചത്?
1. കറന്റ് ബില്ല് വികസിപ്പച്ചു.
2. പെട്രോൾ സെസ്സ് വികസിപ്പിച്ചു.
3. വീട്ട് കരം വികസിപ്പിച്ചു
4. വെള്ള കരം വികസിപ്പിച്ചു.
5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു.
6. രെജിസ്‌ട്രേഷൻ ഫീ വികസിച്ചു
7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു.
8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു.
9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു.
10. മദ്യത്തിന്റെ വില വികസിപ്പിച്ചു.
11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു.
12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് വികസിപ്പിച്ചു.
13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു.
14.അക്രമങ്ങളുടെ യും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ വികസിച്ചു.
15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം വികസിക്കുന്നു.
16. ഭരണപാർട്ടി അധികാരികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന അഴിമതി വികസിക്കുന്നു.
17. എൻ ഓ സി ഇല്ലാത്ത ഭരണ പാർട്ടി കെട്ടിടങ്ങൾ വികസിക്കുന്നു
18.കടം കയറി മുടിയുന്ന നാട്ടിൽ ധൂർത്തു വികസിക്കുന്നു
19. അഴിമതിയെ ചോദ്യം ചെയ്യുന്ന വർക്കെതിരെ കേസുകൾ വികസിക്കുന്നു.
20. മുഖ്യമന്ത്രിയുടെ കൂടെയുള്ള പൊലീസ് വണ്ടികളുടെ എണ്ണം വികസിക്കുന്നു. പൊലീസ് അകമ്പടി വികസിച്ചുകൊണ്ടിരിക്കുന്നു.
21. പിൻവാതിൽ നിയമനങ്ങൾ വികസിച്ചു.
22. ഭരണ പാർട്ടി പിള്ളേരുടെ വ്യാജ സർട്ടിഫിക്കേറ്റുകൾ വികസിച്ചു.
23. സഹകരണ ബാങ്കുകളിൽ നിന്ന് അടിച്ചു മാറ്റി ഭരണപാർട്ടി നേതാക്കൾ വികസിച്ചു.
ഭരിക്കുന്നവർക്കും ആശ്രീതർക്കും ഭരണ പാർട്ടി സ്തുതി ഗീത ഗുണഭോക്താക്കളും വികസിച്ചു കൊണ്ടിരിക്കുന്നു.
അങ്ങനെ വികസിപ്പിച്ചു വികസിപ്പിച്ചു ഈ നാടിനെയും നാട്ടുകാരെയും ഒരു പരുവത്തിലാക്കി.
അത് അറിഞ്ഞു നാട്ടുകാർ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വോട്ട് ചെയ്യും.
ജെ എസ്