- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ തറവാട് വീട്ടിൽ എത്തി വോട്ട് ചോദിച്ച് ജെയ്കിന്റെ പ്രചരണം തുടങ്ങാനുള്ള ആലോചന സിപിഎമ്മിൽ; ഉമ്മൻ ചാണ്ടിയെ പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ പിടിച്ചു നിർത്തിയ യുവ നേതാവ് അത്ഭുതം കാട്ടുമെന്ന് വിലയിരുത്തൽ; ചാണ്ടി ഉമ്മന് വേണ്ടി ആഞ്ഞെടിക്കാൻ ഇടയുള്ള സഹതാപത്തെ പിടിച്ചു നിർത്താൻ ഹാട്രിക് മത്സരത്തിന് യുവ നേതാവ്; 'ചികിൽസ'യിൽ അജണ്ട ഒരുക്കാൻ ഇടതുപക്ഷം
കോട്ടയം; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനായി ജെയ്ക് സി തോമസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാക്കുമ്പോൾ ഇടതുപക്ഷം ലക്ഷ്യമിടുന്നത് രാഷ്ട്രീയ പോരാട്ടം. സഹതാപത്തെ ജെയ്ക്കിലൂടെ പിടിച്ചു കെട്ടാനാകും സിപിഎം ശ്രമിക്കുക. ഉമ്മൻ ചാണ്ടിയുടെ തറവാട് വീട്ടിലെത്തി വോട്ട് ചോദിച്ച് ജെയ്ക് പ്രചരണം തുടങ്ങണമെന്ന ആശയം സിപിഎമ്മിൽ ശക്തമാണ്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായാകൻ ജെയ്കിന് കഴിയുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ടു തിരഞ്ഞൈടുപ്പുകളിൽ മൽസരിച്ച് മണ്ഡലത്തിൽ പരിചയ സമ്പന്നനായ ആളാണ് ജെയ്ക് എന്നതാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്. മററു സ്ഥാനാർത്ഥികളാണെങ്കിൽ മണ്ഡലത്തിൽ പുതുതായി പരിചയപ്പെടുത്തേണ്ടി വരും.ഇത് രാഷ്ട്രീയമായ തിരിച്ചിടിയുണ്ടാക്കുമെന്നും സി പി എം കരുതുന്നു.അതുകൊണ്ട് തന്നെ ജെയ്ക് തന്നെയാണ് മികച്ച സ്ഥാനാർത്ഥിയെന്നും സി പി എം കരുതുന്നു. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കാതെ വികസനം ചർച്ചയാക്കും. ഇതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ചികിൽസാ നിഷേധ ആരോപണവും നിറയ്ക്കും. ഇതിന് വേണ്ടിയാണ് തറവാട് വീട്ടിൽ നിന്നും പ്രചരണം തുടങ്ങാനുള്ള സിപിഎം ആലോചന. ഉമ്മൻ ചാണ്ടിയുടെ തറവാട് വീട്ടിൽ താമസിക്കുന്നവരുടെ മനസ്സ് കൂടി അറിഞ്ഞ് തീരുമാനം എടുക്കും.
കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെതിരെയാണ്. മണ്ഡലത്തിൽ സുപരിചിതനാണെന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞതും ജയ്കിന് അനുകൂല ഘടകങ്ങളായി സിപിഎം വിലയിരുത്തി. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടത്തും. പുതുപ്പള്ളിയിൽ പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നിരുന്നു. 2016 ൽ ഉമ്മൻ ചാണ്ടിയോട് 27092 വോട്ടിന് തോറ്റ ജെയ്ക്, 2021 ൽ പരാജയപ്പെട്ടത് 9044 വോട്ടിനാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ജെയ്ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാർട്ടി ആദ്യം പരിഗണിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് 2016ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത്. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദവും നേടി.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി. സഹതാപം ആഞ്ഞു വീശുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. .ജെയ്ക് മികച്ച സ്ഥാനാർത്ഥിയാണെന്നാണ് സി പി എം കരുതുന്നത് . കഴിഞ്ഞ രണ്ടു തിരഞ്ഞൈടുപ്പുകളിൽ മൽസരിച്ച് മണ്ഡലത്തിൽ പരിചയ സമ്പന്നനായ ആളാണ് ജെയ്ക് . മററു സ്ഥാനാർത്ഥികളാണെങ്കിൽ മണ്ഡലത്തിൽ പുതുതായി പരിചയപ്പെടുത്തേണ്ടി വരും.ഇത് തിരിച്ചിടിയുണ്ടാക്കുമെന്നും സി പി എം കരുതുന്നു .
സ്ഥാനാർത്ഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ