- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു; ഇ.പി. ജയരാജനും എം.വി ഗോവിന്ദനും അടക്കമുള്ള നേതാക്കളും ഒപ്പമെത്തി; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡിവൈഎഫ്ഐ; വൈകീട്ട് എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കളുടെ അകമ്പടിയോടെ കാൽനട ജാഥയായാണ് പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി പുറപ്പെട്ടത്.
ജെയ്ക്കിന് കെട്ടിവെക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നൽകി. എൽ.ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവരും ജെയ്ക്കിനൊപ്പം പത്രികാ സമർപ്പണ വേളയിൽ ഒപ്പമുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് നാലിന് മണർകാട് നടക്കുന്ന എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി, ബിനോയ് വിശ്വം എംപി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ.സി. ജോസഫ്, മാത്യു ടി തോമസ് എംഎൽഎ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ.ബി. പ്രേംജിത്ത്, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും.
പുതുപ്പള്ളിയിൽ മൂന്നാം തവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തിൽപ്പരം വോട്ടുകൾക്കാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. വ്യാഴാഴ്ച രാവിലെ 11.30 ന് ഇരുവരും പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ