- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികൂല തരംഗത്തിനിടയിലും ഗുജറാത്തിൽ ജയിച്ചുകയറി ജിഗ്നേഷ് മേവാനി; കോൺഗ്രസ് യുവനേതാവിന്റെ വിജയം വാദ്ഗാം മണ്ഡലത്തിൽ നിന്നും
ഗാന്ധി നഗർ:ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അടിമുടി തകരുമ്പോഴും കോൺഗ്രസിന് ആശ്വാസമേകി ജിഗ്നേഷ് മേവാനിയുടെ വിജയം.സംസ്ഥാന കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റായ ജിഗ്‌നേഷ് മേവാനി വാദ്ഗാം മണ്ഡലത്തിൽ നിന്നുമാണ് ജയിച്ചുകയറിയത്.വാശിയേറിയ പോരാട്ടത്തിനൊടുവിൽ 3857 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ മനിഭായ് ജെതാഭായ് വഗേലയെയാണ് മേവാനി തോൽപിച്ചത്.മേവാനിക്ക് 92,567 വോട്ടും വഗേലക്ക് 88,710 വോട്ടും ലഭിച്ചു.മൂന്നാം സ്ഥാനത്തെത്തിയ ആം ആദ്മി പാർട്ടിയിലെ ദൽപത് ഭായ് ഭാട്ടിയക്ക് 4315 വോട്ട് മാത്രമാണ് ലഭിച്ചത്.
യുവരക്തവും കോൺഗ്രസിന്റെ ജനകീയ മുഖവുമായ മേവാനി തുടർച്ചയായ രണ്ടാം തവണയാണ് വാദ്ഗാം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മേവാനി പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ ദലിത് നേതാക്കളിൽ ഒരാൾ കൂടിയാണ് ജിഗ്‌നേഷ് മേവാനി.പട്ടികജാതി സംവരണ മണ്ഡലമായ വദ്ഗാമിൽ 90,000ത്തോളം മുസ്‌ലിം വോട്ടർമാരും 44000 ദലിത് വോട്ടർമാരുമാണ് ജനവിധി രേഖപ്പെടുത്തിയത്.
മറുനാടന്‍ മലയാളി ബ്യൂറോ