- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ആദ്യം മത്സരിച്ചത് ലീഡർ കെ കരുണാകരന്റെ നിർബന്ധത്തിൽ: കെ ബി ഗണേശ്കുമാർ
കൊല്ലം: ബിജെപിയിലേക്ക് ചുവടുമാറ്റിയ പത്മജ വേണുഗോപാലിനെ അനുകൂലിച്ച് മന്ത്രി ഗണേശ് കുമാർ. ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇടത് സ്ഥാനാർത്ഥി മുകേഷിന്റെ പ്രചാരണത്തിനെത്തിയ വേളയിലായിരുന്നു ഗണേശ് കുമാർ പത്മജയെ കോൺഗ്രസുകാർ മോശം ഭാഷയിൽ അധിക്ഷേപിച്ചതിനെ എതിർത്ത് രംഗത്തെത്തിയത്.
ചടങ്ങിൽ കെ ബി ഗണേശ് കുമാർ തന്റെ ആദ്യ തെരഞ്ഞെടുപ്പ് കാലത്തെക്കുറിച്ചും വാചാലനായി. സിനിമയിൽ അഭിനയച്ചിരുന്ന കാലത്ത് ഒരൊറ്റയാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ തെരഞ്ഞെടുപ്പ് രംഗത്തെത്തിറങ്ങിയതെന്നാണ് ഗണേശ് വ്യക്തമാക്കിയത്. അത് മറ്റാരുമല്ല, കേരളത്തിന്റെ ലീഡർ എന്നറിയിപ്പെടുന്ന സാക്ഷാൽ കെ കരുണാകരന്റെ നിർബന്ധത്തിലാണ് താൻ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതെന്നും അദ്ദേഹം വിവരിച്ചു.
പത്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ തെമ്മാടിത്തരമാണ് പറഞ്ഞതെന്നും ഗണേശ് കൂട്ടിച്ചേർത്തു. ലീഡറെ കാണാൻ മുണ്ടിന്റെ അടിയിൽ പഴം തിരുകി കൊണ്ടു പോയിരുന്നവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് സ്ഥാനാർത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോൺഗ്രസുകാർ. അതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശം ചൂണ്ടികാട്ടുന്നത്. മാങ്കൂട്ടത്തിലിനെ കോൺഗ്രസുകാരിൽ രമേശ് ചെന്നിത്തല മാത്രമാണ് എതിർത്തതെന്നും ഗണേശ് ചൂണ്ടികാട്ടി.
കൊല്ലത്തെ പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെയും ഗണേശ് കടന്നാക്രമിച്ചു. എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്. എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഗണേശ് വിമർശിച്ചു. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി ആന്റണി നേർച്ചയാക്കിയെന്നും മന്ത്രി ഗണേശ് അഭിപ്രായപ്പെട്ടു.
കൊട്ടാരക്കരയിൽ നടന്ന കേരള കോൺഗ്രസ് ബി നേതൃസംഗമത്തിൽ ഗണേശ് കുമാർ കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷിനെ പുകഴ്ത്തിയും സംസാരിച്ചു. ഒരുമിച്ച് ഏറ്റവും കൂടുതൽ അഭിനയിച്ച നടനാണ് മുകേഷെന്നും ഗണേശ് കുമാർ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല.
കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കോൺഗ്രസിന്റേത് പോലെ മുട്ടേൽ എഴുതി അംഗത്വം നൽകുന്ന പാർട്ടിയല്ല കേരള കോൺഗ്രസ് ബി എന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു. കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ്, സി എ അരുൺകുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.