- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കെ സി വേണുഗോപാൽ
ആലപ്പുഴ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി മണ്ഡലം മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയതെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു.
രാഹുൽ എവിടെയൊക്കെ മൽസരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കും. രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് മോദി പറഞ്ഞത്. വയനാടിനെയും കേരളത്തെയും അപമാനിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. കേരളം ഇന്ത്യയിലല്ലേ എന്നും വേണുഗോപാൽ ചോദിച്ചു. രാഹുൽ മൽസരിക്കുന്ന അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റിലാണ്.
ഗുജറാത്തിൽ നിന്ന് പോയി യു.പിയിലെ വാരണാസിയിൽ മോദി മൽസരിച്ചത് പേടിച്ചിട്ടാണെന്ന് ആരും പറഞ്ഞിട്ടില്ല. മോദിക്ക് പരാജയ ഭീതിയും വിഭ്രാന്തിയുമാണ്. 400 സീറ്റെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ആത്മവിശ്വാസ കുറവ് കൊണ്ടാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി മറ്റൊരു സീറ്റിൽ മത്സരിക്കുമെന്നാണ് ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞത്.
വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രിൽ 26ന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം വരും. കോൺഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും മോദി വ്യക്തമാക്കിയിരുന്നു. ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭ തിരഞ്ഞെടുക്കുന്നുവെന്നും സോണിയ ഗാന്ധിയെ ലാക്കാക്കി മോദി പറഞ്ഞിരുന്നു.
'ചിലർക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ ധൈര്യമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ട മുന്നണിയാണ് ഇന്ത്യാ സഖ്യം. ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ തമ്മിലടിക്കുകയണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യാ മുന്നണി തകരും. ഞാൻ വോട്ടർമാരോട് പറയുന്നത് അവരുടെ ഇഷ്ടം പോലെ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നാണ്. എൻഡിഎയ്ക്ക് വോട്ട് ചെയ്യണം. ദരിദ്രരുടെയും ദളിതരുടെയും തൊഴിലാളികളുടെയും കർഷകരുടെയും വികസനത്തിനു മുന്നിൽ കോൺഗ്രസ് എന്നും മതിലായി നിലകൊള്ളുകയാണ്.
ഇന്നും എൻഡിഎ സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി എന്തെങ്കിലും ചെയ്താൽ കോൺഗ്രസ് അതിനെ പരിഹസിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 6 പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഞങ്ങൾ കോടിക്കണക്കിന് പാവപ്പെട്ട സ്ത്രീകൾക്ക് ശുചിമുറി നൽകാനുള്ള ഒരു പദ്ധതി ആരംഭിച്ചു. അക്കാലത്ത് കോൺഗ്രസിലെയും ഇന്ത്യാ സഖ്യത്തിലെയും നേതാക്കൾ കളിയാക്കുകയാണ് ചെയ്തത്" നരേന്ദ്ര മോദി പറഞ്ഞു.
"ഇന്ത്യ സഖ്യത്തിന് എപ്പോഴെങ്കിലും നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ? കോൺഗ്രസിന്റെ നിലപാടു മൂലം കർഷകർ ദുർബലരായി. ലക്ഷക്കണക്കിന് യുവാക്കൾക്ക് നാടുവിടേണ്ടി വന്നു. ആർട്ടിക്കിൾ 370ൽ നിന്ന് കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ആർട്ടിക്കിൾ 370 ചരിത്രമായി. സമ്പദ്വ്യവസ്ഥയെ കുഴിയിൽ നിന്ന് കരകയറ്റുമെന്ന് ഉറപ്പു നൽകി. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഇന്ന് അയോധ്യയിൽ മഹാക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. മുത്തലാഖിൽ നിന്നും സഹോദരിമാർക്ക് മോചനം നൽകി" നരേന്ദ്ര മോദി പറഞ്ഞു.