- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ശൈലജയുടെ കൈവശം 7500 രൂപ
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ കൈവശമുള്ളത് 7500 രൂപ. ട്രഷറി സേവിങ്‌സ് 14 ലക്ഷം രൂപയാണ്. മട്ടന്നൂർ സ്റ്റേറ്റ് ബാങ്കിൽ ഒന്നര ലക്ഷം രൂപയും മട്ടന്നൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒന്നര ലക്ഷം രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി രണ്ട് ലക്ഷം രൂപ സമ്പാദ്യം ഉണ്ട്. ഇന്നോവ കാർ, മൂന്ന് പവൻ സ്വർണം എന്നിവയാണ് ഇതിനു പുറമെ ഉള്ളത്. ആകെ മൂല്യം 39 ലക്ഷം രൂപയാണ്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു.
നാളെയാണ് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. ഏപ്രിൽ എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പത്രിക ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ഇവിടെ 22 പേർ പത്രിക നൽകി. ഏറ്റവും കുറവ് ആലത്തൂരിലാണ്. ഇവിടെ 8 സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്.