- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണാകര പുത്രന് മറുപടിയുമായി ബി ഗോപാലകൃഷ്ണൻ
തൃശൂർ: സോഷ്യൽ മീഡിയയിൽ വൈറലായി തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ നൽകിയ മറുപടി. ബാങ്കിലാവും ബിജെപി അക്കൗണ്ട് തുറക്കുക എന്ന കെ.മുരളീധരന്റെ പ്രസ്താവനയുമായി മാതൃഭൂമി ന്യൂസിന്റെ ഫെയ്‌സ് ബുക്ക് പേജിൽ വന്ന വാർത്താ കമൻിലാണ് തൃശൂരിൽ നിന്നുള്ള ബിജെപി നേതാവിന്റെ വൈറൽ മറുപടി. തൃശൂരിൽ ജയം ഉറപ്പെന്ന ബിജെപി നിലപാടിനെ പരിഹസിച്ചതിനെ അതേ രീതിയിൽ വിമർശിക്കുകയാണ് അഡ്വ ബി ഗോപാലകൃഷ്ണൻ. ഇതോടെ തൃശൂരിൽ ആരു ജയിച്ചാലും തുടർന്നും വാദ പ്രതിവാദങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.
നിന്റെ അഹങ്കാരം നാളെ അവസാനിക്കും മിസ്റ്റർ കിങ്ങിണിക്കുട്ടാ.. നിന്നെക്കാൾ എത്രയോ മാന്യത കാണിക്കുന്നു ശ്രീ സുനിൽ കുമാർ. ചാവക്കാട്ടെ സംഘടിത ഇസ്ലാമിക ശക്തികളുടെ വോട്ടിന്റെ ബലത്തിൽ ഉള്ള നിന്റെ നെഹ്‌ളിപ്പ് നാളെയോടെ തീരും..ഇതിന് അപ്പുറം ഒന്നും ഇപ്പോൾ ഞാൻ പറയുന്നില്ല..-ഇതാണ് കെ മുരളീധരന്റെ ബിജെപിക്കെതിരായ കളിയാക്കലിന് അഡ്വ ബി ഗോപാലകൃഷ്ണന്റെ മറുപടി. ഏതായാലും ഈ പോസ്റ്റിൽ വലിയ രാഷ്ട്രീയ ചർച്ചകളാണ് നടക്കുന്നത്. മിക്ക ദേശീയ ചാനലുകളുടേയും എക്‌സിറ്റ് പോളുകളിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന വിലയിരുത്തൽ എത്തി. ഇതുമായി ബന്ധപ്പെട്ടാണ് മുരളീധരൻ കളിയാക്കൽ നടത്തിയത്. നേരത്തെ തൃശൂരിൽ മത്സരിച്ച് കെ കരുണാകരനും ലോക്‌സഭയിലേക്കുള്ള പോരാട്ടത്തിൽ തോറ്റിട്ടുണ്ട്. കരുണാകരന്റെ മകനായ മുരളീധരനും തോൽക്കുമെന്നാണ് ബിജെപി പറയുന്നു.
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോൾ സർവേ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണുമെന്നായിരുന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പ്രതികരിച്ചത്. മുരളീധരനെ ബോധം കെടുത്തുന്ന സർവേ റിപ്പോർട്ടാണിത്. അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ജയിക്കുമെന്ന് വി.മുരളീധരൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. തൃശൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കുമെന്നാണ് മുരളീധരൻ പറഞ്ഞത്.
തൃശൂരിലെ 7 നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് 4 ലക്ഷം വോട്ടെങ്കിലും യുഡിഎഫിന് ലഭിക്കും. പരമാവധി 25,000 വോട്ട് മാത്രമേ ബിജെപിക്ക് കൂടുകയുള്ളൂ. എൽഡിഎഫിൽനിന്നും ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബിജെപി രണ്ടാമത് എത്തുകയുള്ളൂ. കേരളത്തിൽ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുകയെന്നും മുരളീധരൻ പറഞ്ഞു. 48 മണിക്കൂർ കഴിയുമ്പോൾ തിരഞ്ഞെടുപ്പിന്റെ പൂർണചിത്രം കിട്ടും. മോദിക്ക് കൈ കൊടുക്കാൻ ഒരാൾ പോലും ഡൽഹിയിക്ക് പോകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ബി ഗോപാലകൃഷ്ണന്റെ കമന്റ് എത്തിയത്.
സുരേഷ് ഗോപി തൃശൂർ എടുക്കുമെന്ന് എക്‌സിപോളുകൾ പ്രഖ്യാപിച്ചതോടെ മുരളീധരനും എൽഡിഎഫ് നേതാക്കൾക്കും ഉറക്കമില്ലാതായെന്ന് ബിജെപിയും പ റയുന്നു. 2019ൽ 39.83 ശതമാനം വരെ വോട്ടുകൾ തൃശൂരിൽ നേടിയ യുഡിഎഫിന് എക്‌സിറ്റ് പോളുകൾ സുരേഷ് ഗോപിക്ക് ജയം പ്രഖ്യാപിച്ചത് ദഹിക്കുന്നില്ലെന്നാണ് ബിജെപി വിശദീകരണം. ഏറെക്കാലമായി തൃശൂർ എടുക്കും എടുക്കും എന്ന് പറഞ്ഞ നടന്ന സുരേഷ് ഗോപിക്ക് ആശ്വസിക്കാവുന്ന വകയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. മോദിയുടെ ഗ്യാരണ്ടി തൃശൂരിൽ ഇറക്കി, രണ്ട് തവണ തൃശൂരിൽ സന്ദർശനം നടത്തിയ മോദിയുടെ വിജയം കൂടിയാകും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയമെന്ന് ബിജെപി പറയുന്നു.
സുരേഷ് ഗോപി ഇത്തവണ ജയിച്ചുകയറിയാൽ തങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുമെന്ന ഭയം സിപിഎം-സിപിഐ ക്യാമ്പുകളിൽ ഉണ്ട്. അതിനാൽ സിപിഎം, സിപിഐ നേതാക്കളും സുരേഷ് ഗോപിയുടെ വിജയം പ്രഖ്യാപിക്കുന്ന എക്‌സിറ്റ് പോളുകളെ തള്ളിക്കളയുകയാണെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.
കേരളത്തെക്കുറിച്ച് നടന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ താഴെപ്പറയുന്നു:
ടൈംസ് നൗ ഇടിജി സർവേ: യുഡിഎഫിന് 14-15, എൽഡിഎഫ് - 4, എൻഡിഎ -1,
എബിപി സീ വോട്ടർ സർവേ: യുഡിഎഫ് 17-19, എൽഡിഎഫ് 0, എൻഡിഎ 1-3,
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വേ: യുഡിഎഫ് 17-18, എൽഡിഎഫ് 1, എൻഡിഎ 2-3,
ഇന്ത്യ ടിവി സിഎൻഎക്സ് സർവേ: യുഡിഎഫ് 13-15, എൽഡിഎഫ് 3-5, എൻഡിഎ 1-3,
ടിവി 9 സർവ്വേ: യുഡിഎഫ് 16, എൽഡിഎഫ് 3, എൻഡിഎ 1,
വി എംആർ സർേവ: യുഡിഎഫ് 19, എൽഡിഎഫ് 0, എൻഡിഎ 1