- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തി
ചേലക്കര: ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്. ആരോപണത്തിന് കാരണമായ സി.സി.ടിവി ദൃശ്യങ്ങൾ യു.ഡി.എഫ് ക്യാമ്പ് പുറത്തുവിട്ടു. എന്നാൽ, പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണ് ഇതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
സിപിഎം കൊടിക്കെട്ടിയ വാഹനത്തിൽ നിന്ന് ആയുധങ്ങളെന്ന് തോന്നിപ്പിക്കുന്ന സാധനങ്ങൾ തൊട്ടടുത്ത ഓടയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതും പിന്നീട് സാധനങ്ങൾ കാറിലേക്ക് തിരികെ വെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആരോപണത്തിന് കാരണമായ ദൃശ്യങ്ങൾ ചേലക്കര പൊലീസിന് കൈമാറിയെന്നാണ് വിവരം. ആരോപണത്തിന്റെ നിജസ്ഥിതി അറിയാൻ സി.സിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
ആലത്തൂരിൽ മണ്ഡലത്തിൽ ആയുധങ്ങളുമായി പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്. വാഹനത്തിൽ നിന്നും ഇറങ്ങിയ ഒരാൾ ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയിൽ കാണാം. അതേസമയം, പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎം വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉൾപ്പെടെ പരിശോധിച്ചശേഷമായിരിക്കും തുടർ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസും രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്നും രമ്യാ ഹരിദാസ് ആരോപിച്ചു. നിലവിൽ സിറ്റിങ് എംപിയാണ് രമ്യമ ഹരിദാസ്, മന്ത്രി കെ.രാധാകൃഷ്ണനെയാണ് സിപിഎം രംഗത്തിറക്കിയത്. സിറ്റിങ് എംപി രമ്യ ഹരിദാസിനെ തന്നെയാണ് രണ്ടാം ജയം തേടി യുഡിഎഫ് നിർത്തിയിരിക്കുന്നത്.
മണ്ഡലത്തിൽ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്ന രാധാകൃഷ്ണനെക്കാൾ മികച്ചൊരു സ്ഥാനാർത്ഥിയെ സിപിഎമ്മിന് കിട്ടാനുമില്ല. മന്ത്രി സ്ഥാനത്ത് നിന്ന രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയത് ആലത്തൂർ തിരിച്ചുപിടിക്കാൻ ഉറപ്പിച്ചു തന്നെയാണ്. പാട്ടുംപാടി ജയിച്ച രമ്യയുടെ എംപി എന്ന നിലയിലെ പ്രവർത്തനമാവും ഇക്കുറി വിജയസാധ്യത നിശ്ചയിക്കുന്നത്. കഴിഞ്ഞ തവണ പുതുമുഖമെന്ന പരിഗണന ലഭിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ മേഖലകളിലായി അവർ പ്രചാരണം ആരംഭിച്ചു. സ്ഥാനാർത്ഥിത്വം വരുംമുന്നെ ഇതിന്റെ ഭാഗമായി സന്ദേശ പദയാത്ര നടത്തി.
ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ അഞ്ച് വർഷം കൊണ്ട് 1734 കോടി രൂപ ചെലവഴിച്ചുവെന്നാണ് രമ്യ ഹരിദാസിന്റെ അവകാശവാദം. ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ടെന്നും ഇവർ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കാർഷിക മേഖലയായതിനാൽ തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. വരൾച്ചാ പ്രശ്‌നങ്ങളും, മറ്റ് കാർഷിക പ്രശ്‌നങ്ങളും ചൂടുള്ള ചർച്ചയാവും. കഴിഞ്ഞ് കാലങ്ങളായി നാട്ടുകാരെ വളരെയധികം ബാധിച്ച പ്രശ്‌നങ്ങളിലൊന്ന് നെല്ലിന്റെ സംഭരണവും തുക കൃതൃസമയത്ത് ലഭിക്കാത്തതുമാണ്. മന്ത്രി തന്നെ മത്സരിക്കുന്ന മണ്ഡലമെന്ന നലയിൽ ഭരണവിരുദ്ധ വികാരവും പ്രതീക്ഷിക്കുന്നുണ്ട്.