കണ്ണൂർ: മറ്റുസ്ഥാനാർത്ഥികളെക്കാൾ തെരഞ്ഞെടുപ്പ് വൈകി പ്രചരണമാരംഭിച്ച കെ.സുധാകരൻ പ്രവർത്തകരിൽ ആവേശത്തിരയിളക്കി മുന്നേറുന്നു. റോഡ് ഷോയും മണ്ഡലപര്യടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ ചൂടും ചൂരും ഒട്ടും ചോർന്ന് പോകാതെ പ്രവർത്തകരും അത് ഏറ്റെടുത്തതോടെ പോരാട്ടച്ചൂട് അതിന്റെ പാരമ്യത്തിലേക്ക് കടന്നു.

അറക്കൽ രാജ കുടുംബത്തിന്റെ നാൽപ്പതാമത് സുൽത്താനായ ആദിരാജ ഹമീദ് ഹുസൈൻ കോയമ്മയെ സന്ദർശിച്ച് കൊണ്ടായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ അഴീക്കോട് മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. തുടർന്ന് പള്ളിക്കുന്ന് ശ്രീപുരം സെന്റ് മേരി ചർച്ച് സന്ദർശിച്ചു. ഞായറാഴ്ച കുർബാന കൂടാനെത്തിയ വിശ്വാസികളെയും ഇടവക വികാരിയേയും നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ച് പിന്തുണതേടി.

അതിന്‌ശേഷം പൊടിക്കുണ്ട് ഭാഗത്ത് എത്തിയ കെ.സുധാകരൻ, കഴിഞ്ഞ ഏഴുപ്പതിറ്റാണ്ട് കാലമായി കഥാസാഹിത്യത്തിന്റെ അവിസ്മരണീയമായ സാധ്യതകൾ മലയാളികൾക്ക് തുറന്നിട്ട് നമുക്കിടയിൽ നിറഞ്ഞുനിൽക്കുന്ന സാഹിത്യ കുലപതി ടി.പത്മനാഭനെ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ ദേശീയ-സംസ്ഥാന സമകാലിക രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളും ചർച്ച ചെയ്തു. അവിടെന്ന് നേരെ കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ചർച്ചിലേക്ക് പോയി. അവിടെ ഇടവക വികാരിയേയും വിശ്വാസികളേയും നേരിക്കണ്ട് വോട്ടർഭ്യർത്ഥിച്ച് പിന്തുണതേടി. കണ്ണാടിപ്പറമ്പ് പള്ളേരിമാപ്പിള എൽപി സ്‌കൂൾ അങ്കണത്തിൽ നടന്ന കുടുംബ സംഗമത്തിലും കെ.സുധാകരൻ പങ്കെടുത്തു.

പാപ്പിനിശ്ശേരി,കളരി വാതുക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ചിറക്കൽ കോവിലകത്തെത്തി കേരള വർമ്മ ചിറക്കൽ തമ്പുരാനേയും വളപ്പട്ടണം ഖാളി സയ്യിദ് അഹമ്മദ് ജലാലുദ്ധീൻ ബുഖാരിയേയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി.മുംബൈ ഭീകരാക്രമണത്തിൽ ഗുരുതര പരിക്കേറ്റ ധീരജവാൻ എൻഎസ്ജി കമാൻഡോ മനീഷിനേയും കെ.സുധാകരൻ സന്ദർശിച്ചു.

പത്മശ്രി എസ്ആർഡി പ്രസാദ്,വാസുലാൽ വ്യാപാര സ്ഥാപനത്തിന്റെ ഉടമ പാറയിൽ സുധാകരൻ,മുതിർന്ന കോൺഗ്രസ് നേതാവ് രാഘവൻ എന്നിവരുമായി കൂട്ടിക്കാഴ്ച നടത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കടപ്പുറം മേഖലയായ അഴിക്കലും പര്യടനം നടത്തി.കായ്യാത്ത് ദേവി ക്ഷേത്രം,അരയ സമാജം, ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്തി ഭക്തരുടേയും ഭാരവാഹികളുടേയും പിന്തുണതേടി.അഴീക്കൽ വല നിർമ്മാണ ഫാക്ടറിയിലെത്തി തെഴിലാളികളുമായും കൂടിക്കാഴ്ചയ്ക്ക് നടത്തി.ശേഷം ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയും നടന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ യുഡിഎഫ് പ്രവർത്തകരിൽ ആവേശത്തിന്റെ തിരയിളക്കം തീർത്തു. ആയിരകണക്കിന് പ്രവർത്തകരുടേയും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് റോഷ് ഷോ സംഘടിപ്പിച്ചത്. കണ്ണൂർ എംടിഎം സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അരംഭിച്ച റോഡ് ഷോ അഞ്ചു കിലോമീറ്റർ പിന്നിട്ട് അഴിക്കൽ ഫെറിയിലാണ് സമാപിച്ചത്. പടന്നപ്പാലം, ചാലാട്,മണൽ,അലവ്, ഭൂതപ്പാറ,വൻകുളത്ത് വയൽ, മൂന്ന് നിരത്ത്, അശോകമന്ദിരം എന്നിവടങ്ങളിലൂടെ പര്യടനം നടത്തി.ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.കരീം ചേലേരിയും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

അഴീക്കൽ അശോഖ മന്ദിരത്തിൽ നടന്ന റോഡ് ഷോയുടെ സമാപനയോഗം കെപിസിസിവൈസ് പ്രസിഡന്റ് അഡ്വ.വി ടി ബൽറാം ഉദ്ഘാടനം ചെയ്തു.അബ്ദുല്ല ഹാജി,ബിജു ഉമ്മർ,സി.പി അബ്ദുൽ റഷീദ്,ബട്ടക്കണ്ടി അഹ്മദ്,കുക്കിരി രാജേഷ്,കാരിച്ചി ശശി,ബാലകൃഷ്ണൻ മാസ്റ്റർ,രാജിത്ത് നാറാത്ത്,ടി.ജയകൃഷ്ണൻ ,കയക്കുൽ രാഹുൽ, കല്ലിക്കോടൻ രാഗേഷ് ആവേശകരമായ സ്വീകരണമാണ് ഓരോ സ്ഥലത്തും യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.